Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മ​ന്ത്രി​ നിർദേശം നൽകി

text_fields
bookmark_border
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മ​ന്ത്രി​ നിർദേശം നൽകി
cancel

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം കി​ഴി​ശ്ശേ​രി സ്വ​ദേ​ശി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഷൗ​ക്ക​ത്ത് അ​ലി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വീ​ഴ്ച​വ​രു​ത്തി​യ അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് (എ.​എം.​വി.​ഐ) കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കാ​ൻ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. അ​പേ​ക്ഷ നി​ര​സി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​എ​ഫ്.​ആ​ർ.​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ൻ. പ്രേം​കു​മാ​റി​ൽ നി​ന്ന് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം വാ​ങ്ങി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ന്‍ ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ല്‍കി.

ഷൗ​ക്ക​ത്ത് അ​ലി​യു​ടെ കെ.​എ​ൽ 84/6193 ഓ​ട്ടോ​റി​ക്ഷ 2025 ന​വം​ബ​ർ 13ന് ​എ.​എം.​വി.​ഐ എ​ൻ. പ്രേം​കു​മാ​ർ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​ന​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് വീ​ണ്ടും ഹാ​ജ​രാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ 1989ലെ ​കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ങ്ങ​ളി​ലെ 110ാം ച​ട്ട​പ്ര​കാ​രം അ​പേ​ക്ഷ നി​ര​സി​ച്ച വി​വ​രം സി.​എ​ഫ്.​ആ​ർ.​ആ​ർ ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്തി അ​പേ​ക്ഷ​ക​ന് ന​ൽ​കി​യി​ല്ല.

ഈ ​വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്. ച​ട്ടം പാ​ലി​ക്കാ​തി​രു​ന്ന​തി​ന്റെ​യും അ​പേ​ക്ഷ നി​ര​സി​ച്ച​ത് ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​ന്റെ​യും കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടും. ഉ​ദ്യോ​ഗ​സ്ഥ​ന്റെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച ശേ​ഷം അ​നു​യോ​ജ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ർ​ശ.

അ​തേ​സ​മ​യം, ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​ക്കൂ​ലി ന​ൽ​കാ​ത്ത​തി​നാ​ലോ ഏ​ജ​ന്റു​മാ​ർ വ​ഴി സ​മീ​പി​ക്കാ​ത്ത​തി​നാ​ലോ ആ​ണ് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ മ​​ന്ത്രി​യു​ടെ ഓ​ഫീ​സ്​ വാ​ർ​ത്ത​കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി. സ്ഥാ​പി​ത താ​ൽ​പ​ര്യ​ങ്ങ​ളോ​ടെ എ.​എം.​വി.​ഐ ബോ​ധ​പൂ​ർ​വം അ​പേ​ക്ഷ നി​ര​സി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഷൗ​ക്ക​ത്ത് അ​ലി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ വീ​ഴ്ച​ക​ൾ മാ​ത്ര​മാ​ണെ​ന്ന് ക​രു​താ​നാ​കി​ല്ലെ​ന്നാ​ണ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന് സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് അ​രീ​ക്കോ​ട് പൊ​ലീ​സ് ആ​ഗ​സ്റ്റ് 27ന് ​കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന് സ​മാ​ന്ത​ര​മാ​യാ​ണ് വ​കു​പ്പു​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Directs Action Against Official Over Auto Driver’s death
Next Story