സെക്രട്ടേറിയറ്റ് വളയൽ സമരത്തെ പരിഹസിച്ച് മന്ത്രി ചിഞ്ജുറാണി; ‘പ്രതിപക്ഷത്തിന്‍റേത് സമരത്തിന് വേണ്ടിയുള്ള സമരം മാത്രം’
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തെ പരിഹസിച്ച് മന്ത്രി ജെ. ചിഞ്ജുറാണി. പ്രതിപക്ഷത്തിന്‍റേത് സമരത്തിന് വേണ്ടിയുള്ള സമരം മാത്രമെന്ന് മന്ത്രി പറഞ്ഞു. എൽ.ഡി.എഫ് പ്രതിപക്ഷത്താണെങ്കിലും സമരം ചെയ്യുമായിരുന്നു. സംസ്ഥാനത്തേത് എല്ലാ മേഖലയിലും വികസനം നടപ്പാക്കുന്ന സർക്കാരാണെന്നും മന്ത്രി ചിഞ്ജുറാണി ചൂണ്ടിക്കാട്ടി.
രണ്ടാം പിണറായി സർക്കാറിന്‍റെ ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതികൊള്ളക്കും എതിരെയാണ് യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുന്നത്. പുലർച്ചെ ഏഴിന് തന്നെ സെക്രട്ടേറിയറ്റിന്‍റെ എല്ലാ കവാടങ്ങളും ഉപരോധിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ സമരം തുടങ്ങിയത്. പിണറായി സർക്കാറിനെതിരായ കുറ്റപത്രം സമരത്തിൽ വായിക്കും.
മഹിള കോൺഗ്രസ് പ്രവർത്തകരാണ് രാവിലെ സമരത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്‍റെ പ്രധാന ഗേറ്റുകളിൽ സമരം നടത്തുന്നത്. തുടർന്ന് മറ്റ് ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. ഓരോ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഏതെല്ലാം ഗേറ്റുകളിൽ സമരം നടത്തണമെന്ന് മുന്നണി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

