പത്തനംതിട്ട: മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വെച്ച് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. മന്ത്രിയുടെ കാറിന്റെ മുന്‍വശത്ത് കേടുപാടുണ്ടായിട്ടുണ്ട്.
ബൈപ്പാസിലെ ചിലങ്ക ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി.
അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. മന്ത്രിയും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപെട്ടു. ഗൺമാന് നിസാര പരിക്കേറ്റു. മറ്റൊരു വാഹനത്തിൽ മന്ത്രി ഇടുക്കിയിലേക്ക് യാത്ര തുടർന്നു.