Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിൽമ പാൽ വില കൂട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി

text_fields
bookmark_border
ക്ഷീരകർഷകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാൽ വില കൂട്ടണമെന്നായിരുന്നു ആവശ്യം
മിൽമ പാൽ വില കൂട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി
cancel

തിരുവനന്തപുരം: മിൽമ പാൽ വില കൂട്ടില്ലെന്ന് വകുപ്പ് മന്ത്രി ചിഞ്ചുറാണി. പാൽ ലിറ്ററിന് വില അഞ്ച് രൂപ വരെ കൂട്ടണമെന്ന് മിൽമ ചെയർമാൻ ജോൺ തെരുവത്ത് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ലോക്ക്ഡൗണും കൊവിഡ് സാഹചര്യമെല്ലാം വന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. കാലിത്തീറ്റയുടെ വിലയും ക്രമാതീതമായി കൂടിയിട്ടുണ്ട്. ക്ഷീരകർഷകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാൽ വില കൂട്ടണമെന്നായിരുന്നു ആവശ്യം.

എന്നാൽ മിൽമയുടെ നിർദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minister Chinchurani says Milma will not increase milk prices
Next Story