Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എൽ.എക്ക് മന്ത്രിയുടെ ചെക്ക്; വിശ്രമകേന്ദ്ര ഉദ്ഘാടനവേദിയിൽ ചെസ് കളിച്ച് മന്ത്രി എം. ലിജുവും എം.എൽ.എ അരുണ്‍കുമാറും

text_fields
bookmark_border
എം.എൽ.എക്ക് മന്ത്രിയുടെ ചെക്ക്; വിശ്രമകേന്ദ്ര ഉദ്ഘാടനവേദിയിൽ ചെസ് കളിച്ച് മന്ത്രി എം. ലിജുവും എം.എൽ.എ അരുണ്‍കുമാറും
cancel

ചാരുംമൂട്: ചെസ് കളിയിൽ എം.എൽ.എക്ക് ചെക്ക് വെച്ച് മന്ത്രി. താമരക്കുളം ഗ്രാമപഞ്ചായത്ത് പച്ചക്കാട് മിനിസ്റ്റേഡിയത്തോട് ചേർന്ന് സജ്ജീകരിച്ച റിലാക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രി എം. ലിജുവും എം.എസ്. അരുൺ കുമാർ എം.എൽ.എയും ചെസ് കളിക്കാൻ ഇരുന്നത്. വിശ്രമകേന്ദ്രത്തിൽ വിനോദത്തിനായി സജ്ജീകരിച്ചിരുന്നതായിരുന്നു ചെസ് ബോർഡ്. ഇരുവരും കളിക്കാൻ ഇരുന്നതോടെ ജനപ്രതിനിധികളടമുള്ളവർ ചുറ്റും കൂടി.

കരുക്കളുടെ മൂന്നാമത്തെ നീക്കത്തിൽ തന്നെ മന്ത്രി എം.എൽ.എക്ക് ചെക്കു വെച്ചെങ്കിലും എം.എൽ.എ വിദഗ്ധമായി ഒഴിഞ്ഞു .വൈകാതെ വീണ്ടും മന്ത്രിവക രണ്ടാമത്തെ ചെക്ക്. അതും എം.എൽ.എ ഒഴിഞ്ഞതോടെ ഉദ്ഘാടന ചടങ്ങിനായി ഇവർ കളി അവസാനിപ്പിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Checks MLA in Chess Match
Next Story