Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോ അക്കാദമി സമരം: വിദ്യാഭ്യാസമന്ത്രി ഇന്ന് വിദ്യാർഥികളുമായി ചര്‍ച്ച നടത്തും

text_fields
bookmark_border
ലോ അക്കാദമി സമരം: വിദ്യാഭ്യാസമന്ത്രി ഇന്ന് വിദ്യാർഥികളുമായി ചര്‍ച്ച നടത്തും
cancel

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമരം ചെയ്യുന്ന വിദ്യാർഥികളുമായി ഇന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ചര്‍ച്ച നടത്തും. ആദ്യം വിദ്യാര്‍ഥികളുമായും പിന്നീട് മാനേജ്മെന്റുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥി സമരം രണ്ടാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്.

വൈകുന്നേരം നാല് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. വിദ്യാർഥി സമരത്തിന് പിന്തുണയുമായി ബി.ജെ.പി നേതാവ് വി.മുരളീധരന്‍ 48 മണിക്കൂര്‍ ഉപവാസമിരിക്കും. രാവിലെ 11 മണിക്ക് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വി.മുരളീധരറാവു ഉപവാസസമരം ഉദ്ഘാടനം ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister C Raveendranath will meet law academy students tvm today
Next Story