Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു കോടിയുടെ ബസ്...

ഒരു കോടിയുടെ ബസ് ബജറ്റ്​ ടൂറിസത്തിന്​ ഉപയോഗിക്കുമെന്ന്​ മന്ത്രി ആന്റണി രാജു

text_fields
bookmark_border
antony raju
cancel

തിരുവനന്തപുരം: നവകേരള സദസ്സിന്​ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ് വാങ്ങുന്നതിൽ മാധ്യമങ്ങളിൽ വരുന്നതുപോലെ ഒരു ആർഭാടവുമില്ലെന്ന്​ ഗതാഗതമന്ത്രി ആന്‍റണി രാജു. തയാറാക്കുന്ന ബസ്​ കാരവനൊന്നുമല്ല.

മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയോ കാബിനോ ഒന്നുമില്ല. ബസ് കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുകയാണ്. നവകേരള സദസ്സ്​ കഴിഞ്ഞാൽ പൊളിച്ചുകളയില്ല. ഇത്തരം ബസുകൾ ആവശ്യപ്പെട്ട് നിരവധിപേർ കെ.എസ്.ആർ.ടി.സിയെ സമീപിക്കുന്നുണ്ട്. ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും. നവകേരള സദസ്സിനു​വേണ്ടിയല്ല ബസ് വാങ്ങിയത്. ബസ് വാങ്ങാൻ എപ്പോഴും സഹായം നല്‍കുന്നത് സർക്കാറാണ്. ബസ് രഹസ്യമായി സൂക്ഷിക്കുന്നില്ല. സുരക്ഷയുടെ ഭാഗമായി പൊലീസ് മാറ്റിയതാകാമെന്നും മന്ത്രി പറഞ്ഞു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ, ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്​ ബ​സ്​ വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​ത്തി​ലായിരുന്നു. സ​ർ​ക്കാ​ർ തീ​രു​മാ​നം ധൂ​ർ​ത്തും ആ​ഡം​ബ​ര​വു​മെ​ന്നാ​രോ​പി​ച്ച്​ പ്ര​തി​പ​ക്ഷം രംഗത്തെത്തിയിരുന്നു.

സി​നി​മാ താ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഡം​ബ​ര കാ​ര​വാ​ൻ യാ​ത്ര​യെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. ക​ര്‍ഷ​ക​ര്‍ പ​ലി​ശ​ക്ക് പ​ണ​മെ​ടു​ത്ത് കൃ​ഷി ചെ​യ്യു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​രു കോ​ടി രൂ​പ​യു​ടെ ബ​സി​ല്‍ ധൂ​ര്‍ത്ത​ടി​ക്കു​ന്ന​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പേ​രി​ല്‍ ധൂ​ര്‍ത്ത​ടി​ക്കു​ന്ന പ​ണം പാ​വ​ങ്ങ​ള്‍ക്ക് ന​ല്‍കി​യി​രു​ന്നെ​ങ്കി​ല്‍ ആ​ത്മ​ഹ​ത്യ​ക​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ഷേ​മ പെ​ൻ​ഷ​ൻ പോ​ലും ല​ഭി​ക്കാ​തെ​യും വി​ല​ക്ക​യ​റ്റം മൂ​ല​വും ഓ​രോ ദി​വ​സ​വും ജ​നം പൊ​റി​തി​മു​ട്ടു​മ്പോ​ൾ കേ​ര​ളം കാ​ണാ​ൻ സു​ഖ​വാ​സ​യാ​ത്ര​യാ​യി എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും ജ​നം എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണ​മെ​ന്ന്​ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ആ​ഡം​ബ​ര ‘കാ​ര​വ​ൻ’ ഒ​രു​ക്കു​ന്ന​ത് സ​ർ​ക്കാ​റി​നു​ത​ന്നെ ബൂ​മ​റാ​ങ്​ ആ​കും. കോ​ടി​ക​ൾ മു​ട​ക്കി ഹെ​ലി​കോ​പ്ട​റി​ൽ ക​റ​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ കാ​ണാ​ൻ ആ​ഡം​ബ​ര ബെ​ൻ​സ് കാ​ര​വ​നി​ൽ എ​ത്തു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:antony rajuBudget tourism
News Summary - Minister Antony Raju said that there will be a bus of 1 crore for budget tourism
Next Story