Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോളിയം നിയന്ത്രണം:...

പെട്രോളിയം നിയന്ത്രണം: അവശ്യ മേഖലകൾക്ക് ഇളവ് വേണം, കേന്ദ്രപെട്രോളിയം മന്ത്രാലയത്തിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

text_fields
bookmark_border
പെട്രോളിയം നിയന്ത്രണം: അവശ്യ മേഖലകൾക്ക് ഇളവ് വേണം, കേന്ദ്രപെട്രോളിയം മന്ത്രാലയത്തിന് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്
cancel
camera_alt

അനൂപ് ജേക്കബ്,

തിരുവനന്തപുരം: സംസ്ഥാനത്ത് 2026ലെ പുതിയ പെട്രോളിയം വിതരണ ചട്ടപ്രകാരം നിലവിൽ വന്ന നിയന്ത്രണങ്ങളിൽ ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ‍്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കാർഷിക മേഖല, ആശുപത്രികൾ തുടങ്ങി അവശ‍്യ മേഖലകൾക്ക് ഇളവ് അനുവദിക്കണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പൂരിക്ക് അയച്ച കത്തിൽ അഭ‍്യർഥിച്ചു. പെസോ അംഗീകൃത കണ്ടെയ്നറുകളുടെ ലഭ‍്യത കുറവ് മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നത് വരെ ഇളവുകൾ അനുവദിക്കണമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ആശുപത്രികളിലെ വിവിധ സംവിധാനങ്ങളുടെയും കാർഷികോപകരണങ്ങളുടെയും പ്രവർത്തനങ്ങൾക്ക് മതിയായ അളവിൽ പെട്രോൾ ഉത്പന്നങ്ങൾ ലഭ‍്യമാകണം. വ്യക്തിഗത ആവശ‍്യങ്ങൾക്കും വാഹനങ്ങൾക്കും വിതരണം ചെയ്യുന്ന പെട്രോളിന്‍റെ അളവ് 200 ലിറ്ററായി പരിമിതപ്പെടുത്തിയതും കത്തിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anoop jacobPetrolium MinsterIndiaKerala
News Summary - Petroleum regulation: Need exemptions for essential sectors, Minister Anoop Jacob writes to the Union Ministry of Petroleum.
Next Story