ആന്ധ്രയിൽ നിന്ന് അരി വാങ്ങുമെന്ന് മന്ത്രി അനിൽ
text_fieldsവിജയവാഡ: കേരളത്തിൽ അരിവില കുതിച്ചുയരുന്നത് തടയാൻ ആന്ധ്രപ്രദേശിൽനിന്ന് നേരിട്ട് അരി വാങ്ങാൻ ധാരണ. കേരളത്തിന് കുറഞ്ഞനിരക്കിൽ അരി നൽകാമെന്ന് ആന്ധ്രപ്രദേശ് മന്ത്രി കെ. വെങ്കട നാഗേശ്വർ റാവു വാക്കുനൽകിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണിത്. ഉദ്യോഗസ്ഥതല തുടർചർച്ച ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമായ അരിയുടെയും പയർ, മുളക് തുടങ്ങിയ അവശ്യവസ്തുക്കളുടെയും അളവ് 25ന് കേരളം ആന്ധ്രപ്രദേശിനെ അറിയിക്കും. കേരളത്തിൽനിന്ന് തേയില, കുരുമുളക്, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വാങ്ങുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.