Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എൻ.എൽ പിളർന്നില്ല; താൻ പാർട്ടിയുടെ ഭാഗത്ത് -മന്ത്രി അഹമ്മദ് ദേവർകോവിൽ

text_fields
bookmark_border
Ahammed-Devarkovil
cancel

തിരുവനന്തപുരം: ഐ.എൻ.എല്ലിൽ നിന്ന് എ.പി. അബ്ദുൽ വഹാബ്- കാസിം ഇരിക്കൂർ പക്ഷങ്ങൾ പരസ്പരം പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. ഐ.എൻ.എൽ പിളർന്നില്ലെന്ന് അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു.

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇന്നലെ നടന്നത് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കും. താൻ ഐ.എൻ.എൽ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യ വിഷയം എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാമെന്നും ദേവർകോവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

താൻ പാർട്ടിയുടെ ഭാഗത്താണ്. ഐ.എൻ.എൽ ദേശീയ സംവിധാനമാണെന്നും സംസ്ഥാന സംവിധാനമല്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Ahammed devarkovil react app INL Split
Next Story