Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോൻസണുമായി ബന്ധമില്ലെന്ന്​ മന്ത്രി ദേവർകോവിൽ

text_fields
bookmark_border
Ahammed-Devarkovil
cancel

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സൺ മാവുങ്കലുമായി തനിക്കോ ഓഫിസിനോ ഒരുവിധ ബന്ധവുമി​െല്ലന്ന്​ മന്ത്രി അഹമദ്​ ദേവർകോവിൽ. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിനെത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്.

അത്തരമൊരു ഫോട്ടോയാണ് പ്രചരിപ്പിക്കപ്പെടുന്നത്. സര്‍ക്കാറി​െൻറ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പി​െൻറ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരാനും പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Ahamed Devarkovil react to monson mavunkal
Next Story