സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാങ്കിങ്, നോൺ-ബാങ്കിങ്, പണയം, ഇൻഷുറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ് ങി പണമിടപാട് നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ബാധകമാക ത്തക്ക വിധമാണ് മിനിമം വേതനം പ്രഖ്യാപിച്ചത്.
ക്ലീനർ, സ്വീപ്പർ, ഹൗസ്കീപ്പിങ് അസിസ്റ്റൻറ്, അറ്റൻഡർ, ഓഫിസ് അറ്റൻഡൻറ്, മെസഞ്ചർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി 10150-400-12150-500-14650 രൂപ എന്ന സ്കെയിലിൽ കുറയാതെ മാസ വേതനം ലഭിക്കും. ഗാർഡനർ, സായുധരല്ലാത്ത വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ് എന്നിവർക്ക് 10750-400-12750-500-15250 എന്ന സ്കെയിലിലും ഡ്രൈവർമാർക്ക് 11500-400-13500-500-16000 എന്ന സ്കെയിലിലും അടിസ്ഥാന വേതനം ലഭിക്കും.
കലക്ഷൻ എക്സിക്യൂട്ടിവ്, എ.ടി.എം കാഷ് ലോഡിങ് എക്സിക്യൂട്ടിവ്, കലക്ഷൻ ഏജൻറ്, റിക്കവറി അസിസ്റ്റൻറ്, ബിൽ കലക്ടർ, അപ്രൈസർ, സായുധരായ സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 13250-700-16750-800-20750 രൂപയായിരിക്കും.
ക്ലർക്ക്, ജൂനിയർ ഓഫിസർ, ജൂനിയർ അസിസ്റ്റൻറ്, സെയിൽസ് ഓഫിസർ, ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ, ഇൻഷുറൻസ് പ്രമോട്ടർ, ഇൻഷുറൻസ് ഏജൻറ്, ഇൻഷുറൻസ് അഡ്വൈസർ, ജൂനിയർ റിക്കവറി ഓഫിസർ, ജൂനിയർ എക്സിക്യൂട്ടിവ്, കസ്റ്റമർ സർവിസ് എക്സിക്യൂട്ടിവ്, ബിസിനസ് അസോസിയേറ്റ്, ജൂനിയർ ക്രെഡിറ്റ് ഓഫിസർ തസ്തികകളിലുള്ളവർക്ക് 14750-750-18500-850-22750 എന്ന സ്കെയിലിലും കാഷ്യർ, അക്കൗണ്ടൻറ്, സീനിയർ എക്സിക്യൂട്ടിവ്, കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടിവ്/കസ്റ്റമർ റിലേഷൻ ഓഫിസർ, സീനിയർ റിക്കവറി ഓഫിസർ, സീനിയർ ബിസിനസ് അസോസിയേറ്റ്, ജൂനിയർ ഇൻഷുറൻസ് ഓഫിസർ, അസി. ക്രെഡിറ്റ് ഓഫിസർ എന്നിവർക്ക് 16250-850-20500-950-25250 എന്ന അടിസ്ഥാന സ്കെയിലിലും വേതനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
