മിനിമം കൂലി: കിറ്റെക്സിന് നല്കിയ നോട്ടീസില്‍നിന്ന് തൊഴില്‍ വകുപ്പ് പിന്മാറി
text_fieldsകിഴക്കമ്പലം: പുതുക്കിയ മിനിമം കൂലി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സിന് നല്കിയ നോട്ടീസില്‍നിന്ന് തൊഴില്‍ വകുപ്പ് പിന്മാറി. പെരുമ്പാവൂര്‍ അസി. ലേബര്‍ ഓഫിസര്‍ കിറ്റെക്സിന് ജൂണ്‍ 30ന് മിനിമം കൂലി നടപ്പാക്കുന്നില്ലെന്നുകാണിച്ച് നല്കിയ നോട്ടീസാണ് മരവിപ്പിച്ചത്.
2019ലെ മിനിമം കൂലി ശിപാര്‍ശകള്‍ നടപ്പാക്കിയില്ലെന്ന് കാണിച്ചായിരുന്നു അസി. ലേബര്‍ ഓഫിസര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, ഈ ഉത്തരവ് ഹൈകോടതി 2021 മാര്‍ച്ച് 26ന് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തതാണെന്നും അസി.ലേബര്‍ ഓഫിസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും സൂചിപ്പിച്ച് ജൂലൈ ഒന്നിന് കിറ്റെക്സ് അഡ്വ. ബ്ലെയ്സ് കെ. ജോസ് മുഖേന ലേബര്‍ സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ഹൈകോടതി സ്റ്റേയെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് അസി. ലേബര്‍ ഓഫിസര്‍ നടപടിയില്‍നിന്ന് പിന്‍വാങ്ങിക്കൊണ്ടുള്ള നോട്ടീസില്‍ പറയുന്നത്. കോടതി അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും തുടര്‍നടപടികള്‍ എന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

