Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​സ​ഞ്ച​ർ...

പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ മി​നി​മം നി​ര​ക്ക് വീണ്ടും​ 10​ രൂ​പയാക്കി

text_fields
bookmark_border
train
cancel

പാലക്കാട്: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് ശേഷം നഷ്ടമായിരുന്ന പാസഞ്ചർ നിരക്ക് ട്രെയിനുകളിൽ പുനഃസ്ഥാപിച്ചു. കുറഞ്ഞ നിരക്ക് 30 രൂപയിൽനിന്ന് 10 രൂപയാക്കി റെയിൽവേയുടെ ഔദ്യോഗിക ആപ്പായ യു.ടി.എസിൽ ഈടാക്കിത്തുടങ്ങി. കോവിഡിന് ശേഷം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ട്രാ​ക്കി​ലെ​ത്തി​ത്തു​ട​ങ്ങി​യെ​ങ്കി​ലും​ എ​ക്​​സ്​​പ്ര​സ്​ നി​ര​ക്കാണ് ഈടാക്കിയിരുന്നത്.

കോ​വി​ഡി​ന്റെ മ​റ​വി​ൽ ത​ന്ത്ര​പ​ര​മാ​യി പ​ഴ​യ പാ​സ​ഞ്ച​ർ നി​ര​ക്ക്​ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പിക്കുകയായിരുന്നു. ചെ​റി​യ ദൂ​ര​ത്തേ​ക്കാ​ണെ​ങ്കി​ലും എ​ക്​​സ്​​പ്ര​സ്​ നി​ര​ക്കാ​ണ്​ ന​ൽ​കേ​ണ്ടിയിരുന്നത്. പാ​സ​ഞ്ച​ർ ട്രെ​യി​നി​ലെ മി​നി​മം നി​ര​ക്ക്​ 10​ രൂ​പ​യാ​ണെ​ങ്കി​ൽ എ​ക്​​സ്​​പ്ര​സു​കളായതോടെ 35-40 രൂ​പ​യാ​ണ് ഈടാക്കിയിരുന്നത്.

ഈ നിരക്കാണ് ഇപ്പോൾ കുറച്ചത്. രണ്ട് ദിവസം മുമ്പാണ് നോർത്തേൺ റെയിൽവേ ഈ നിരക്ക് നടപ്പാക്കിത്തുടങ്ങിയത്. അതേസമയം, പാലക്കാട് ഡിവിഷനിൽ ഇത് സംബന്ധിച്ച് അറിയിപ്പ് എത്തിയിട്ടില്ലെന്ന് പി.ആർ.ഒ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train farePassenger train
News Summary - Minimum fare on passenger train reduced to Rs 10 again
Next Story