മിനിലോറി കിണറ്റിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കം മൂന്നുപേർക്ക് പരിക്ക്
text_fieldsമുക്കം: പുൽപ്പറമ്പിൽ മിനിലോറി മുപ്പതടി താഴ്ചയിലുള്ള കിണറ്റിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്ക്. ഡ്രൈവർ കള്ളൻതോട് സ്വദേശി ജിഷ്ണു (25), ചുള്ളിക്കാപറമ്പ് സ്വദേശി അഭിലാഷ് (25), ചുള്ളിക്കാപറമ്പ് രുതിൻ (24) എന്നിവർക്കാണ് പരിക്ക്.
മൂവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ജിഷ്ണുവിെൻറ കാലിലെ എല്ലിന് പൊട്ടലുണ്ട്. മറ്റു രണ്ടുപേരുടെ പരിക്ക് നിസ്സാരമാണ്. ശനിയാഴ്ച രാവിലെ 10.30നാണ് അപകടം.
നിർമാണ പ്രവൃത്തിക്ക് ചെങ്കല്ല് കയറ്റിവന്ന മിനിലോറിയാണ് അപകടത്തിൽപെട്ടത്. കയറ്റം കയറുന്നതിനിടെ പിറകോട്ട് നീങ്ങി നിയന്ത്രണം വിട്ട് ആൾമറയുള്ള കിണർ തകർത്ത് താഴോട്ട് പതിക്കുകയായിരുന്നു.
ഒരാൾക്ക് ചാടി രക്ഷപ്പെടുന്നതിനിടെയാണ് പരിക്കേറ്റത്. മുക്കം അഗ്നിരക്ഷാസേന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് നാല് മീറ്റർ വീതിയുള്ള കിണറിൽനിന്ന് മിനിലോറി നീക്കിയത്.