Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളെ​ മുതൽ 'മിനി...

നാളെ​ മുതൽ 'മിനി ലോക്​ഡൗൺ'; നിയന്ത്രണങ്ങൾ ഇവയാണ്, തെറ്റിച്ചാൽ പിടിവീഴും

text_fields
bookmark_border
നാളെ​ മുതൽ മിനി ലോക്​ഡൗൺ; നിയന്ത്രണങ്ങൾ ഇവയാണ്, തെറ്റിച്ചാൽ പിടിവീഴും
cancel

തിരുവനന്തപുരം: കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്​ച മുതൽ ഞായറാഴ്​ച വരെ സംസ്ഥാനത്ത്​ ലോക്​ഡൗണിന്​ സമാനമായ കർശനനിയന്ത്രണങ്ങൾ. ഇൗ ദിവസങ്ങളിലെ രോഗവ്യാപനം വിലയിരുത്തിയശേഷം നിയന്ത്രണങ്ങൾ തുടരണമോ, അതോ ലോക്​ഡൗണിലേക്ക്​ പോകണമോ എന്ന്​ തീരുമാനിക്കും. നിയന്ത്രണങ്ങൾ കർശനമായി പാലിക്കു​െന്നന്ന്​ ഉറപ്പാക്കാൻ പൊലീസിനും നിർദേശമുണ്ട്. ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

പ്രധാന നിയന്ത്രണങ്ങൾ

*അവശ്യസർവിസുകൾ ഒഴികെയുള്ള എല്ലാവക്കും കർശന നിയന്ത്രണം

*ഫാർമസികൾക്കും മാധ്യമങ്ങൾക്കും പ്രവർത്തിക്കാം

* ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇറച്ചി- മത്സ്യവിപണ സ്​റ്റാളുകൾ, കള്ളുഷാപ്പുകൾ എന്നിവക്ക്​ പ്രവർത്തിക്കാം

* വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവിസ് കേന്ദ്രങ്ങൾ എന്നിവക്ക്​ പ്രവർത്തിക്കാം.

* പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണം.

*എല്ലാ സ്ഥാപനത്തിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ധരിക്കണം

*രാത്രി ഒമ്പതിനുമുമ്പ് കടകൾ അടക്കണം.

*റസ്​റ്റാറൻറുകളിലും ഭക്ഷണശാലകളിലും പാർസൽ മാത്രമേ അനുവദിക്കൂ. ഇവയും രാത്രി ഒമ്പതിന് മുമ്പ് അടക്കണം

*ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെ മാത്രം. ഇൻറർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം

*ദീർഘദൂര ബസ്​, ട്രെയിൻ, പൊതുഗതാഗതസംവിധാനങ്ങൾ എന്നിവ അനുവദിക്കും. യാത്രക്കാരുടെ പക്കൽ യാത്രാരേഖകൾ ഉണ്ടായിരിക്കണം

*വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. എണ്ണം ഇതിലും കുറക്കണം

*റേഷൻ കടകൾ, സിവിൽ സപ്ലൈസ്​ സ്​റ്റോറുകൾ തുറന്ന് പ്രവർത്തിക്കും

*അന്തർസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജോലിചെയ്യാം

*ആരാധനാലയങ്ങളിൽ പരമാവധി 50 പേർ. ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച് എണ്ണം കുറക്കണം

* സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.

*സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്​ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്​ പ്രവർത്തിക്കാം

*അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം. ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസ്​ട്രേറ്റുമാർ പരിശോധന നടത്തും

*അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായശാലകൾ, സംഘടനകൾ എന്നിവക്ക്​ 24 മണിക്കൂറും പ്രവർത്തിക്കാം. സാധുവായ തിരിച്ചറിയൽ രേഖ സൂക്ഷിക്കണം

*മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തും. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ-ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക്​ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ സൂക്ഷിച്ച്​ യാത്ര ചെയ്യാം

*ടെലികോം സർവിസ്, ഇൻറർനെറ്റ് സേവന ദാതാക്കൾ, പെട്രോളിയം, എൽ.പി.ജി യൂനിറ്റുകൾ എന്നിവ അവശ്യസേവനവിഭാഗത്തിൽ ഉൾപ്പെടുത്തി​

*ഐ.ടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ടവർ മാത്രമേ ഓഫിസിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കണം

*രോഗികൾ, കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി അധികൃതർ നൽകുന്ന രേഖകൾ ഉപയോഗിച്ച്​ യാത്ര ചെയ്യാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown​Covid 19
News Summary - mini lockdown from tomorrow in kerala
Next Story