പെൺകുട്ടിയെ പീഡിപ്പിച്ചു, മിമിക്രി കലാകാരൻ അറസ്റ്റിൽ
text_fieldsപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ഷൈജു
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്റ്റിലായത്.
സ്കൂൾ അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് 13 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. കൊയിലാണ്ടിയിൽ മിമിക്രി പഠിപ്പിക്കാൻ എത്താറുള്ളയാളായിരുന്നു പ്രതി.
പഠനത്തിൽ താല്പര്യമില്ലാതായതിനെ തുടർന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

