മിൽമ കാലിത്തീറ്റ സബ്സിഡി പിൻവലിച്ചു
text_fieldsശാസ്താംകോട്ട: ക്ഷീരകർഷകർക്ക് ഇരുട്ടടിയായി മിൽമ കാലിത്തീറ്റക്ക് നൽകിവന്ന സബ്സിഡി പിൻവലിച്ചു. ഏഴു മാസമായി നൽകി വന്ന 100 രൂപ സബ്സിഡിയാണ് ഒരു മാസത്തിനുള്ളിൽ രണ്ട് തവണയായി പിൻവലിച്ചത്. മേയ് ഒന്നു മുതൽ 30 രൂപയും ജൂൺ ഒന്നുമുതൽ 70 രൂപയുമാണ് പിൻവലിച്ചത്. സബ്സിഡി ഉണ്ടായിരുന്നപ്പോൾ 1140 രൂപക്ക് ലഭിച്ചിരുന്ന മിൽമ റിച്ച് കാലിത്തീറ്റക്ക് ഇപ്പോൾ 1240 ഉം 1270 രൂപക്ക് ലഭിച്ചിരുന്ന ഗോൾഡിന് 1370 ഉം 1315 ന് ലഭിച്ചിരുന്ന ബൈപ്രോ കാലിത്തീറ്റക്ക് 1415 രൂപയും നൽകണം.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ് സബ്സിഡി പിൻവലിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. മിൽമയുടെ കഴിഞ്ഞ ഭരണസമിതിതന്നെ, സബ്സിഡി പിൻവലിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് അത് നടപ്പായതെന്നും അവർ പറയുന്നു.
അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിെൻറ വിലയിൽ മാറ്റമുണ്ടായിട്ടില്ല. മുമ്പ് മിൽമയുടെ കാലിത്തീറ്റ വില വർധനക്ക് അനുസരിച്ച് വില വർധിപ്പിച്ചിരുന്ന സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ ഇപ്പോൾ ഇതിലും കുറഞ്ഞ വിലയിൽ ലഭിക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.