വ്യാപക അഴിമതി ആരോപണം, മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി
text_fieldsതിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം മേഖല സഹകരണ യൂണിയൻ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ ഉത്തരവ്. വ്യാപകമായി ഉയർന്നു വന്ന അഴിമതിയാരോപണങ്ങളെയും വിവിധ പരാതികളെയും തുടർന്നാണ് നടപടി. നിലവിൽ ഈ യൂണിയന്റെ ഭരണം ഒരു അഡ്മിനിസ്ട്രേറ്റീവ് സമിതിക്ക് കീഴിലാക്കി മാറ്റിയിട്ടുണ്ട്.
നിലവിലുള്ള പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് വ്യക്തമാക്കി. എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയന്റെ പ്രവർത്തനം.
എന്നാൽ, മിൽമ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കുന്ന സമയത്തുള്ള ഈ നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് എൽ.ഡി.എഫ് നേതൃത്വം ശക്തമായി ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം കൊണ്ടുവന്നിരിക്കുന്നതെന്നാണ് പ്രധാന വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

