Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10000 രൂപയും സ്മാർട്...

10000 രൂപയും സ്മാർട് ടി.വിയും; ആ ഡയലോഗിന് കൈ നിറയെ സമ്മാനവുമായി മിൽമ ഫായിസിനെ തേടിയെത്തി

text_fields
bookmark_border
10000 രൂപയും സ്മാർട് ടി.വിയും; ആ ഡയലോഗിന് കൈ നിറയെ സമ്മാനവുമായി മിൽമ ഫായിസിനെ തേടിയെത്തി
cancel

മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​ത്​ താരമായ കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസ്​ വിദ്യാർഥിയായ ഫായിസിന്​ മിൽമയുടെ സ​്​നേഹോപഹാരം. ഫായിസി​​​​െൻറ വാക്കുകൾ മിൽമ കഴിഞ്ഞ ദിവസം അവരുടെ ഫെയ്​സ്​ബുകിൽ പരസ്യമായി ചേർത്തത്​ വൈറലായിരുന്നു. ഇതിന്​ പിറകെയാണ്​ അധികൃതർ ഫായിസി​​​​െൻറ വീട്ടിലെത്തിയത്​. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു. 

പാരിതോഷികമായി 10000 രൂപയും ഒരു സ്​മാർട്ട്​ ടി.വിയും മിൽമയുടെ മുഴുവൻ ഉൽപന്നങ്ങളുടെ കിറ്റുമാണ്​ ഫായിസിന്​ ലഭിച്ചത്​. മലപ്പുറം കലക്​ടറു​ം ഫായിസി​​​​െൻറ വാക്കുകൾ ഏറ്റുപിടിച്ച്​ കോവിഡ്​ ബോധവത്​കരണ സന്ദേശമിറക്കിയിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. മിൽമക്ക്​ പിറകെ ജില്ല പൊലീസും ഫായിസിന്​ സമ്മാനങ്ങളുമായി എത്തി.

Show Full Article
TAGS:milma 
News Summary - Milma Team Give Smart TV to Fayis-Kerala News
Next Story