പാൽ ഉൽപാദനം കുതിക്കുന്നു
text_fieldsകോട്ടയം: സംസ്ഥാനത്ത് ഉൽപാദനം കുതിച്ചുകയറിയതോടെ പുറത്തുനിന്ന് മിൽമ െകാണ്ടുവരുന്ന പാലിെൻറ അളവ് കുത്തനെ കുറഞ്ഞു. മുൻ വർഷത്തേക്കാൾ ശരാശരി ദിനേന 2.37 ലക്ഷം ലിറ്റർ പാലിെൻറ വർധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം ജനുവരി മധ്യത്തിൽ 10.52 ലക്ഷം ലിറ്റർ പാലാണ് ശരാശരി ദിനേന മിൽമക്ക് ലഭിച്ചിരുന്നതെങ്കിൽ കഴിഞ്ഞദിവസങ്ങളിലിത് 12.89 ലിറ്ററാണ്. മിൽമയുടെ ചരിത്രത്തിൽ ജനുവരിയിൽ ഇത്രയും ഉയർന്ന അളവിൽ പാൽ ലഭ്യമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പതിവിന് വിപരീതമായി മിൽമയെ ഞെട്ടിച്ച് തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വർധന. ഇവിടെ 28 ശതമാനമാണ് പാലിെൻറ അളവ് ഉയർന്നിരിക്കുന്നത്. എറണാകുളത്ത് 21ഉം മലബാറിൽ 16ഉം ശതമാനമാണ് ഉൽപാദന വളർച്ച.
പാൽ ലഭ്യത കൂടിയതോടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന പാലിെൻറ അളവ് വെട്ടിക്കുറച്ചു. ഇപ്പോൾ ദിനേന 60,000 ലിറ്റർ പാൽ മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നത്. കഴിഞ്ഞവർഷം ഇതേസമയത്ത് 2.50 ലക്ഷം ലിറ്റർ പാലാണ് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് എത്തിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പാൽ വാങ്ങുന്നതിൽ കുറവുണ്ടായത് സാമ്പത്തികമായി പ്രയോജനമൊന്നും ചെയ്യില്ലെങ്കിലും ഉപഭോക്താക്കൾക്ക് സംസ്ഥാനത്തുനിന്നുള്ള പാൽ അതത് ദിവസം ലഭിക്കുമെന്നതാണ് പ്രധാന നേട്ടമെന്ന് മിൽമ അധികൃതർ പറയുന്നു.
മുൻ വർഷങ്ങളിൽ ചൂട് ആരംഭിക്കുന്ന ജനുവരി മുതൽ പാൽ ഉൽപാദം കുറയുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ ജനുവരി അവസാനത്തിലേക്ക് എത്തിയിട്ടും ഒരോദിവസവും ഉൽപാദനത്തിൽ വർധനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പാൽവില ലിറ്ററിന് നാലുരൂപ വർധിപ്പിച്ചിരുന്നു. ഇതിെൻറ പ്രതിഫലനമാണ് ഉൽപാദന വർധനയെന്നാണ് മിൽമയുടെ വിലയിരുത്തൽ. വില കൂട്ടിയതുമുതൽ പാൽ ഉൽപാദനം ക്രമാനുഗതമായി ഉയരുകയാണ്. വില പുതുക്കിയതോെട ക്ഷീരകർഷകന് െകാഴുപ്പിനനുസരിച്ച് ലിറ്ററിന് 32 മുതൽ 33.50 വരെ വില ലഭിക്കും. ഇൗ മെച്ചപ്പെട്ട വില കൂടുതൽ കർഷകരെ ഇൗ രംഗത്തേക്ക് ആകർഷിച്ചു. പാൽ ഉൽപാദനം ഉയർത്താൻ സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളും ഗുണകരമായി. റബറിെൻറയടക്കം വില കുറഞ്ഞതും ക്ഷീരമേഖലക്ക് ഉണർവ് നൽകി.
അതേസമയം, ചൂട് കനക്കുന്നതോടെ പാൽ ഉൽപാദനത്തിൽ മിൽമ ഇടിവ് പ്രതീക്ഷിക്കുന്നുണ്ട്. ഇൗ സമയത്ത് കുടൂതൽ പാൽ സമീപ സംസ്ഥാനങ്ങളിൽനിന്ന് എത്തിേക്കണ്ടിവരുമെങ്കിലും ഉൽപാദനം വർധിക്കുന്ന ജൂണിലും ജൂലൈയിലും സ്ഥിതി മാറും. നിലവിെല വർധന ആ സമയത്തും ഉണ്ടായാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് പാൽ െകാണ്ടുവരുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് മിൽമയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
