Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിൽമ പാലിന് ലിറ്ററിന് അഞ്ചുരൂപ വർധിപ്പിക്കും, നേട്ടം കർഷകനെന്ന് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: മിൽമ പാലിന് ഡിസംബർ ഒന്ന് മുതൽ ലിറ്ററിന് അഞ്ചുരൂപ വർധിപ്പിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. വർധിപ്പിക്കുന്ന ഓരോ രൂപക്കും 88 പൈസ വീതം കർഷകന് നൽകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.
പാൽ വില ലിറ്ററിന് 8.57 രൂപ വർധിപ്പിക്കണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാർശ. എന്നാൽ, വൻ വിലവർധന ജനരോഷത്തിനിടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അഞ്ച് രൂപയിൽ നിർത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ സാചഹര്യം പരിഗണിച്ചാണ് മിൽമയുടെ ശിപാർശ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
Next Story

