മിൽമ: ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ശിപാര്‍ശ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷം സംസ്ഥാനത്ത് മിൽമ പാൽവില വർധിപ്പിക്കും. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച ചേർന്ന മിൽമ ഡയറക്ടര്‍ ബോര്‍ഡ് യോഗം ശിപാര്‍ശ ചെയ്തു.
വില വർധനവിന് കഴിഞ്ഞദിവസം സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് മേയ് ആറിന് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം വില വർധനയുടെ തീയതി തീരുമാനിക്കുക. വില വര്‍ധന പെട്ടെന്ന് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മിൽമ എറണാകുളം മേഖല ഭാരവാഹികള്‍ ബുധനാഴ്ചത്തെ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. വില വര്‍ധിപ്പിക്കാനുള്ള അവകാശം ഹൈകോടതി മില്‍മക്ക് നല്‍കിയിട്ടുണ്ടെന്നും അതിന് പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്നും മേഖല ഭാരവാഹികള്‍ പറഞ്ഞു. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അടുത്തുവരുന്ന സർക്കാറാണ് വില വർധിപ്പിച്ചതെന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.
പാലിന് ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന ആവശ്യമാണ് ക്ഷീരകർഷകർ ഉൾപ്പെടെ മുന്നോട്ടുെവച്ചിരുന്നത്. അതിന് ആനുപാതിക തുക കർഷകർക്ക് ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലിറ്ററിന് ആറുരൂപ കൂട്ടണമെന്ന് മില്‍മ സർക്കാറിനോടും ശിപാർശ ചെയ്തു. എന്നാല്‍ നാല് രൂപ വർധിപ്പിച്ചാൽ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശമാണ് മില്‍മ ഡയറക്ടർ ബോർഡ് യോഗം അംഗീകരിച്ചത്. 2022 ഡിസംബറിലാണ് അവസാനമായി മിൽമ പാലിന് വിലകൂട്ടിയത്.
വിലകൂട്ടണമെന്ന് കഴിഞ്ഞവര്‍ഷംതന്നെ മില്‍മ മേഖല യൂനിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാലിന്‍റെ ഗുണനിലവാരം അനുസരിച്ച് നിലവില്‍ 45 മുതല്‍ 52 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

