Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിൽമ പാലിനും തൈരിനും...

മിൽമ പാലിനും തൈരിനും നാളെ മുതൽ വിലകൂടും; പുതിയ നിരക്കുകൾ അറിയാം...

text_fields
bookmark_border
മിൽമ പാലിനും തൈരിനും നാളെ മുതൽ വിലകൂടും; പുതിയ നിരക്കുകൾ അറിയാം...
cancel

തിരുവനന്തപുരം: മിൽമ പാലിനും തൈരിനും പ്രഖ്യാപിച്ച വില വർധനവ് നാളെ മുതൽ പ്രാബല്യത്തിൽ. പാലിന് നാല് രൂപയും തൈരിന്‌ കിലോഗ്രാമിന് 10 രൂപ വിതവുമാണ് വർധനവ്. മറ്റ് പാൽ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില കൂട്ടാനുള്ള നീക്കം നടക്കുന്നുണ്ട്. നിലവിൽ പാൽ കവറുകളിൽ പഴയ വിലയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും ഒടുവിൽ മിൽമ പാലിന് വില വർധിപ്പിച്ചത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് ആറ് രൂപയാണ് ലിറ്ററിന് വർധിപ്പിച്ചത്. ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണ് പാലിന് വില കൂട്ടുന്നതെന്ന് മിൽമ അറിയിച്ചു. പാൽ ലിറ്ററിന് നാല് രൂപ വർധിപ്പിക്കുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്ക് ലഭിക്കുമെന്ന് മിൽമ വ്യക്തമാക്കി.

പുതുക്കിയ പാൽ വില, നിലവിലെ വില

  • ഡബിൾ ടോൺഡ് മിൽക് (500 മില്ലി - മിൽമ സ്മാർട്) - മഞ്ഞ കവർ : 27 രൂപ (25 രൂപ)
  • ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി) - നീല കവർ : 30 രൂപ (28 രൂപ)
  • മിൽമ പ്രൈഡ് (500 മില്ലി - ഹോമോജനൈസ്ഡ്) - ഓറഞ്ച് കവർ : 30 രൂപ (28 രൂപ)
  • മിൽമ റിച്ച് സ്റ്റാൻഡേർഡ് മിൽക് (500 മില്ലി - ഹോമോജനൈസ്ഡ്) - പച്ച കവർ : 32 രൂപ (29 രൂപ)
  • കൗ മിൽക് - ഒരു ലിറ്റർ ബോട്ടിൽ : 75 രൂപ (70 രൂപ)

പുതുക്കിയ തൈര് വില, നിലവിലെ വില

  • തൈര് ക്ലാസിക് (525 ഗ്രാം) : 40 രൂപ (35 രൂപ)
  • തൈര് എലൈറ്റ് (500 ഗ്രാം) : 45 രൂപ (40 രൂപ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeMilk PriceMilma DiaryLatest News
News Summary - Milma milk price hike: New rates effective from tomorrow
Next Story