Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിൽമ പാൽ വില വര്‍ധന...

മിൽമ പാൽ വില വര്‍ധന ഇന്നു മുതൽ

text_fields
bookmark_border
Milma
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ മി​ൽ​മ പാ​ലി​ന്‍റെ വി​ല വ​ര്‍ധ​ന തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ല്‍. ലി​റ്റ​റി​ന് നാ​ലു രൂ​പ​യാ​ണ് വ​ര്‍ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ പാ​ലി​ന്​ (നീ​ല ക​വ​ർ) 56 രൂ​പ​യാ​കും വി​ല. തൈ​ര്​ ലി​റ്റ​റി​ന്​ 10 രൂ​പ വ​ർ​ധി​ച്ചു. വ​ര്‍ധ​ന​യി​ല്‍ മൂ​ന്നു രൂ​പ 35 പൈ​സ (83.75 ശ​ത​മാ​നം) ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്കും 25 പൈ​സ (6.25 ശ​ത​മാ​നം) ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്കും ല​ഭി​ക്കും.

ക്ഷീ​ര ക​ര്‍ഷ​ക​രി​ല്‍ നി​ന്ന് സം​ഭ​രി​ക്കു​ന്ന ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് 43.39 രൂ​പ ന​ല്‍ക​ണം. ഇ​ത് നേ​ര​ത്തെ 40.04 രൂ​പ​യാ​യി​രു​ന്നു. 2022 ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ മി​ല്‍മ പാ​ല്‍വി​ല കൂ​ട്ടി​യ​ത്. അ​ന്ന് ലി​റ്റ​റി​ന് ആ​റു രൂ​പ​യാ​ണ് വ​ര്‍ധി​ച്ച​ത്.

ഉ​ല്‍പാ​ദ​ന​ച്ചെ​ല​വ് വ​ര്‍ധി​ച്ച​തും വ​രു​മാ​നം കു​റ​ഞ്ഞ​തും ക്ഷീ​ര​ക​ര്‍ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ല്‍വി​ല വ​ര്‍ധി​പ്പി​ച്ച​തെ​ന്ന്​ മി​ൽ​മ അ​റി​യി​ച്ചു. മി​ല്‍മ ഫെ​ഡ​റേ​ഷ​ന്‍ ബോ​ര്‍ഡ് യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​വും പാ​ലി​ന്‍റെ​യും പാ​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം, വി​ത​ര​ണം, പാ​ക്കേ​ജി​ങ്​ ചെ​ല​വു​ക​ള്‍ എ​ന്നി​വ കു​ത്ത​നെ ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി.

വി​വി​ധ ഇ​ന​ങ്ങ​ളു​ടെ പു​തു​ക്കി​യ വി​ല

ഡ​ബി​ള്‍ ടോ​ണ്‍ഡ് മി​ല്‍ക്ക് 500 എം.​എ​ല്‍ (മി​ല്‍മ സ്മാ​ര്‍ട്ട്)- 27 രൂ​പ

മി​ല്‍മ ടോ​ണ്‍ഡ് മി​ല്‍ക്ക് 500 എം.​എ​ല്‍ ചോ​യ്സ്-27 രൂ​പ

മി​ല്‍മ ടോ​ണ്‍ഡ് മി​ല്‍ക്ക് 5000 എം.​എ​ല്‍ ചോ​യ്സ്- 270 രൂ​പ

ഹോ​മോ​ജെ​നൈ​സ്ഡ് ടോ​ണ്‍ഡ് മി​ല്‍ക്ക് 500 എം.​എ​ല്‍- 28 രൂ​പ

ഹോ​മോ​ജെ​നൈ​സ്ഡ് ടോ​ണ്‍ഡ് മി​ല്‍ക്ക് 515 എം.​എ​ല്‍- 30 രൂ​പ

മി​ല്‍മ പ്രൈ​ഡ് (ഒ​രു ലി​റ്റ​ര്‍ ഹോ​മോ​ജെ​നൈ​സ്ഡ്)- 60 രൂ​പ

മി​ല്‍മ പ്രൈ​ഡ് 500 എം.​എ​ല്‍ (ഹോ​മോ​ജെ​നൈ​സ്ഡ്)- 30 രൂ​പ

ഹോ​മോ​ജെ​നൈ​സ്ഡ് ടോ​ണ്‍ഡ് മി​ല്‍ക്ക് ഒ​രു ലി​റ്റ​ര്‍- 56 രൂ​പ

മി​ല്‍മ റി​ച്ച് സ്റ്റാ​ന്‍ഡ​ഡൈ​സ്ഡ് മി​ല്‍ക്ക് 500 എം.​എ​ല്‍ (നോ​ണ്‍ ഹോ​മോ​ജെ​നൈ​സ്ഡ്)- 30 രൂ​പ

മി​ല്‍മ റി​ച്ച് സ്റ്റാ​ന്‍ഡ​ഡൈ​സ്ഡ് മി​ല്‍ക്ക് 500 എം.​എ​ല്‍ (ഹോ​മോ​ജെ​നൈ​സ്ഡ്)- 32 രൂ​പ

പാ​സ്ച​റൈ​സ്ഡ് ഹോ​മോ​ജെ​നൈ​സ്ഡ് കൗ ​മി​ല്‍ക്ക് 750 എം.​എ​ല്‍ (ബോ​ട്ടി​ല്‍)- 60 രൂ​പ

കൗ ​മി​ല്‍ക്ക് ഒ​രു ലി​റ്റ​ര്‍ (ബോ​ട്ടി​ല്‍)- 75 രൂ​പ

സൂ​പ്പ​ര്‍ റി​ച്ച് (സ്റ്റാ​ന്‍ഡ​ഡൈ​സ്ഡ് എ​ച്ച്.​എം) ഒ​രു ലി​റ്റ​ര്‍- 65 രൂ​പ

തൈ​ര് ക്ലാ​സി​ക് (525 ഗ്രാം) -40 ​രൂ​പ

തൈ​ര് എ​ലൈ​റ്റ് (500 ഗ്രാം)- 45 ​രൂ​പ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmamilkMilk Price
News Summary - Milma Milk Price Hike Effective From Today
Next Story