Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിറ്ററിന് ആറു രൂപ...

ലിറ്ററിന് ആറു രൂപ കൂട്ടി മിൽമ; ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
ലിറ്ററിന് ആറു രൂപ കൂട്ടി മിൽമ; ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ പാൽ വില ലിറ്ററിന്​ ആറ്​ രൂപ മിൽമ വർധിപ്പിച്ചു. ഡിസംബർ ഒന്നിന്​ പുതിയ വില നിലവിൽവരും. തൈര്​ അടക്കം പാൽ ഉൽപന്നങ്ങൾക്കും വില വർധിക്കും. വർധിക്കുന്ന വിലയിൽ 83.75 ശതമാനവും (5.02 രൂപ) കർഷകർക്കുതന്നെ നൽകുമെന്ന്​ മിൽമ ചെയർമാൻ കെ.എസ്​. മണി അറിയിച്ചു.

ലിറ്ററിന്​ 8.57 രൂപ വർധിപ്പിക്കണമെന്ന്​​ മിൽമ നിയോഗിച്ച സമിതി ശിപാർ​ശ നൽകിയിരുന്നു. എന്നാൽ, ആറ്​ രൂപയുടെ വർധനയാണ്​ സർക്കാർ അംഗീകരിച്ചത്​. ജനങ്ങൾക്ക്​ കൂടുതൽ സാമ്പത്തികഭാരം സൃഷ്​ടിക്കുമെങ്കിലും കാലിത്തീറ്റ വില വർധന അടക്കം ഉൽപാദന ചെലവിൽ വന്ന വർധനയിൽ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക്​ ഇത്​ നേരിയ ആശ്വാസം നൽകും. രണ്ട്​ ദിവസത്തിനകം തീരുമാനമെന്നാണ്​ ബുധനാഴ്ച രാവിലെ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞതെങ്കിലും പിന്നീട്​ ചേർന്ന മന്ത്രിസഭായോഗം ആറ്​ രൂപ വർധിപ്പിക്കാൻ അനുമതി നൽകി. മിൽമ ഡയറക്ടർ ബോർഡ്​ വർധന അംഗീകരിക്കുകയും ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിലാക്കാനും തീരുമാനിച്ചു.

വർധിപ്പിക്കുന്ന വിലയിൽ വിതരണക്കാർക്കും സംഘങ്ങൾക്കും 5.75 ശതമാനം വീതം ലഭിക്കും. യൂനിയനുകൾക്ക്​ 3.50 ശതമാനവും ക്ഷേമ നിധി വിഹിതത്തിലേക്ക്​ 0.75 ശതമാനവും പ്ലാസ്റ്റിക്​ മാലിന്യ സംസ്​കരണത്തിനായി 0.5 ശതമാനവും മാറ്റിവെക്കും. പുതിയ നിരക്ക്​ പ്രാബല്യത്തിൽ വരുന്നത്​ ഡിസംബർ ഒന്നിലേക്ക്​ മാറ്റിയത്​ ബിൽ ചെയ്യുന്ന സൗകര്യാർഥമാണെന്ന്​ അധികൃതർ അറിയിച്ചു.

ഉപഭോക്​താക്കളുടെ താൽപര്യം കൂടി പരിഗണിച്ചാണ്​ വർധന ആറ്​ രൂപയിൽ പരിമിതപ്പെടുത്തുന്നതെന്നാണ്​ മിൽമയുടെ അവകാശവാദം. ഭീമമായ നഷ്ടം വന്ന സാഹചര്യത്തിൽ കാലിത്തീറ്റക്ക്​ 12 ശതമാനം വില വർധിപ്പിച്ചിരുന്നു. പാൽ ലഭ്യതയിൽ 12 ശതമാനത്തിന്‍റെ കുറവും​ വന്നു. ഉപയോഗത്തിൽ 12ശതമാനം വർധനയും. ആകെ 24 ശതമാനത്തിന്‍റെ കുറവാണ്​ വന്നത്​. നിലവിലെ വിലയിലാണ്​ ലിറ്ററിന്​ ആറ്​ രൂപ വർധിക്കുക. അരലിറ്റർ വീതമുള്ള ടോൺഡ്​ മിൽക്കിന്​ നിലവിൽ 23 രൂപയും സ്മാർട്ടിന്​​ 22 രൂപയും റിച്ചിന്​​ 26 രൂപയുമാണ്​ വില. ഇവക്ക്​ മൂന്നു രൂപ വീതം കൂടും. ഇതിന്​ മുമ്പ്​ 2019ലാണ്​ നിരക്ക്​ വർധിപ്പിച്ചത്​. അന്ന്​ ലിറ്ററിന്​ നാലുരൂപ​ കൂട്ടി​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmamilkMilk Products
News Summary - Milma milk increased by Rs 6 per litre
Next Story