മില്ലെറ്റ് ഫെസ്റ്റ് 2023ന് സമാപിച്ചു
text_fieldsകൊച്ചി: അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി തൃക്കാക്കര മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മില്ലെറ്റ് ഫെസ്റ്റ് 2023 സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആകാശവാണി ഡെപ്യൂട്ടി ഡയറക്ടർ പി.പി. ബേബി വിശിഷ്ടഥിതിയായി, ജില്ലാ പഞ്ചായത്ത് ജൂനിയർ സുപ്രണ്ട്, ജോസഫ് അലക്സാണ്ടർ, ആകാശവാണി പ്രോഗ്രാം ഹെഡ് പി. ബാലനാരായണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മില്ലറ്റ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ കാർഷിക പ്രശ്നോത്തരി, സ്കൂൾ വിദ്യാർഥികൾക്കും വനിതകൾക്കും വേണ്ടിയുള്ള മില്ലറ്റ് വിഭവങ്ങളുടെ പാചക മത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മില്ലറ്റ് ഫെസ്റ്റിലെ മികച്ച സ്റ്റാളുകൾ, മികച്ച ചെറു ധാന്യ കർഷകൻ ചെറുധാന്യ മൂല്യ വർധിത സംരംഭകൻ, മികച്ച സംരംഭക സ്ഥാപനം, മികച്ച കർഷക സ്ഥാപനം എന്നിവയ്ക്കുള്ള പ്രത്യേക പുരസ്കാരങ്ങളുടെ വിതരണവും സമാപന യോഗത്തിൽ നടന്നു.
കാർഷിക പ്രശ്നോത്തരി മത്സരത്തിൽ എച്ച്. എസ്. എസ് വിഭാഗം ജി.എച്ച്. എസ്.എസ് മുളന്തുരുത്തി അഭി നന്ദ് രാജു, സാഹിൽ ബേബി എന്നിവർ ഒന്നാം സ്ഥാനവും ജി.എച്ച്. എസ്. എസ് എടത്തല - സറീന ജലീൽ, സഫ്രീൻ മുഹമ്മദ് എന്നിവർ രണ്ടാം സ്ഥാനവും നേടി. എച്ച് എസ് വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ സ്കൂൾ അബേൽ റോയ് ബിജു, മിലൻ ജോ ഡിസിൽവ എന്നിവർ ഒന്നാം സ്ഥാനം നേടി.
വിദ്യാർഥികളുടെ പാചകം മത്സരത്തിൽ ഒന്നാം സ്ഥാനം പല്ലാരിമംഗലം ജി.വി.എച്ച്.എസ്. എസ് ഇംതിയാസ് ഖദീജ, മിൻഹ ഷാഫി, മഹ് നീരാ മുഹമ്മദ്, രണ്ടാം സ്ഥാനം- ടാലന്റ് പബ്ലിക് സ്കൂൾ- നിവേദിത ഇ.ടി, ദിയ ശരൺ, മൂന്നാം സ്ഥാനം- ജി.എച്ച്.എസ് പല്ലുശേരി - ഐസൽ കൊച്ചുമോൻ എന്നിവർക്കും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

