Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടും

text_fields
bookmark_border
അരിക്കും വില കൂടും
പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂടും
cancel
Listen to this Article

പാലക്കാട്: സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂട്ടുമെന്ന് മിൽമ. തൈര്, മോര്, ലെസ്സി ഉത്പന്നങ്ങൾക്കാണ് വില കൂട്ടുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു. 5 ശതമാനം ജി.എസ്‍.ടി ഏർപ്പെടുത്താനുള്ള ജി.എസ്‍.ടി കൗൺസിൽ തീരുമാനപ്രകാരമാണ് വില ഉയർത്തുന്നത്. വില വിവര പട്ടിക നാളെ പ്രസിദ്ധീകരിക്കും.

പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവക്കും 5 ശതമാനം നികുതി ഉയർത്തിയിട്ടുണ്ട്. ഇതും നാളെ പ്രാബല്യത്തിലാകും. അരി, പയർ എന്നിവക്കും ബാധകമാണ്. അരിക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ ഉയരാം. കഴിഞ്ഞ മാസം അവസാനം ചേർന്ന ജി.എസ്‍.ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവിൽ വരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - milk products' price increases
Next Story