Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ നബിദിനം

ഇന്ന്​ നബിദിനം

text_fields
bookmark_border
ഇന്ന്​ നബിദിനം
cancel

തിരുവനന്തപുരം: ഇസ്​ലാംമത വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുന്നു. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492ാം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ നബിദിനത്തി​​​െൻറ ഭാഗമായി നടക്കും.

ഹിജ്റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. കേരളത്തിലെ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചാണ് മീലാദാഘോഷം.

പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചക​​​െൻറ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തി​​​െൻറ ഭാഗമായി സംഘടിപ്പിക്കുക. റബീളല്‍ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മീലാദ് പരിപാടികള്‍ തുടരും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamkerala newsmalayalam newsProphetMiladi Sherif
News Summary - Miladi Sherif - Kerala News
Next Story