Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാം കഞ്ഞികുടിച്ചത്​...

നാം കഞ്ഞികുടിച്ചത്​ പ്രവാസികളുടെ വിയർപ്പിൻെറ ഫലം​ -മുഖ്യമന്ത്രി

text_fields
bookmark_border
നാം കഞ്ഞികുടിച്ചത്​ പ്രവാസികളുടെ വിയർപ്പിൻെറ ഫലം​ -മുഖ്യമന്ത്രി
cancel

​തിരുവനന്തപുരം: പ്രവാസി സഹോദരങ്ങൾ നാടിൻെറ ന​ട്ടെല്ലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്​ ബാധയുമായ ി ബന്ധപ്പെട്ട്​ പ്രവാസികൾക്കെതിരെ പ്രത്യേക വികാരം പലരും കാണിക്കുന്നുണ്ട്​. ഇത്​ ഒഴിവാക്കണം. ഈ രോഗം എല്ലാ രാജ ്യങ്ങളിലും പടർന്നുപിടിച്ച സംഭവമാണ്​. ഇതിന്​ ഏതെങ്കിലും ഒരു വ്യക്​തിയെ കുറ്റപ്പെടുത്താനാവുന്നില്ല.

മലയാളികൾ ലോകത്താകെ വ്യാപിച്ചുകിടക്കുന്നവരാണ്​. മണലാര്യണത്തിലടക്കം അധ്വാനിച്ച്​ അവരുടെ വിയർപ്പിൻെറ കാശിലാണ്​ നാം ഇവി​െട കഞ്ഞികുടിച്ച്​ നടന്നത്​. ഇത്​ ആരും മറന്നുപോകരുത്​. അവർ പോയ ചില നാടുകളിൽ പ്രശ്​നങ്ങളുണ്ടായപ്പോൾ നാട്ടിലേക്ക്​ മടങ്ങാൻ ​ശ്രമിച്ചു. തിരിച്ചുവന്നപ്പോൾ ന്യായമായ പ്രതിരോധ നടപടികൾ എല്ലാവരും സ്വീകരിച്ചു.

ഒറ്റപ്പെട്ട ആളുകൾ ഇത്​ ലംഘിച്ചിട്ടുണ്ട്​. അതിൻെറ ഭാഗമായി പ്രവാസികളെ ഒന്നടങ്കം അപഹസിക്കരുത്​. പ്രവാസി സഹോദരങ്ങൾക്ക്​ നാട്ടിലെ കുടുംബത്തെക്കുറിച്ച്​ ഉത്​കണ്​ഠ ഉണ്ടാകും. എന്നാൽ, അത്​ സംബന്ധിച്ച്​ പേടി വേണ്ട. നിങ്ങൾ അവിടെ സുരക്ഷിതരായി കഴിയുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതരായിരിക്കും. ഈ നാട്​ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - migrants are thread of kerala
Next Story