കൂലി കുടിശ്ശിക: കരാറുകാരെൻറ വീട്ടില്‍ ഉപരോധവുമായി അന്തർ സംസ്ഥാന തൊഴിലാളികള്‍
text_fieldsrepresentation image
തിരുവല്ല: കൂലി കുടിശ്ശിക ആവശ്യപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളികള്‍ കരാറുകാരെൻറ വീട്ടില്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽവീണ് തൊഴിലാളിക്ക് പരിക്ക്. പ്രതിഷേധവുമായി തൊഴിലാളികൾ എത്തിയതറിഞ്ഞ് ഗാർഹിക നിരീക്ഷണത്തിലുള്ള കരാറുകാരൻ ക്വാറൻറീൻ ലംഘിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ക്വാറൻറീൻ ലംഘിച്ചാണ് കരാറുകാരൻ എത്തിയെതെന്ന് വൈകിയറിഞ്ഞ പൊലീസ് ക്വാറൻറീൻ ലംഘനത്തിനെതിരെ കരാറുകാരെനെതിരെ കേസും എടുത്തു.
തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ ശേഖർ എന്ന കരാറുകാരെൻറ ഉടമസ്ഥതയിലുള്ള പെരിങ്ങരയിലെ വീട്ടിലാണ് തൊഴിലാളികൾ ഉപരോധം തീർത്തത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ജുദ്ദാബാന്‍ മൊണ്ടാലിനാണ് പ്രതിഷേധത്തിനിടെ പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരാറുകാരെൻറ തൊഴിലാളികളായ 15പേരാണ് കൂലിക്കുടിശ്ശികക്കായി പ്രതിഷേധം ഉയര്‍ത്തിയത്. പെരിങ്ങരയിലെ കരാറുകാരെൻറ വീട്ടില്‍ ശനിയാഴ്ചയാണ് തൊഴിലാളികള്‍ എത്തിയത്. കരാറുകാരെൻറ സൂപ്പര്‍വൈസറാണ് വീട്ടില്‍ താമസം.
കൂലിയിനത്തിൽ ഒരുലക്ഷത്തില്‍പരം രൂപ ലഭിക്കാനുള്ളതായാണ് തൊഴിലാളികള്‍ പറയുന്നത്. രാത്രിയിലും ഇവര്‍ ഈ വീട്ടില്‍ തന്നെ തുടര്‍ന്നു. ഞായറാഴ്ച പകലാണ് ജുദ്ദാബാനിെൻറ തലയില്‍ മരക്കൊമ്പ് വീണത്.
ലോക്ഡൗണിനിടെ തമിഴ്‌നാട്ടില്‍പോയ കരാറുകാരന്‍ ശേഖർ10 ദിവസം മുമ്പ് മടങ്ങിയെത്തി കറ്റോട് വാടകവീട്ടില്‍ ക്വാറൻറീനില്‍ കഴിയുകയായായിരുന്നു. തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തിയതറിഞ്ഞാണ് ഇയാൾ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതിയുമായി നേരിട്ടെത്തിയത്. പരാതി നല്‍കി മടങ്ങി മണിക്കൂറുകൾക്കുശേഷമാണ് ഗാര്‍ഹിക നിരീക്ഷണത്തിലുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് ക്വാറൻറീന്‍ ലംഘിച്ചതിന് ഇയാളുടെ പേരിൽ കേസെടുത്തത്. പൊതുമരാമത്ത് വകുപ്പിൽ നിന്നടക്കം മൂന്നുകോടി രൂപയോളം തനിക്ക് ലഭിക്കാനുണ്ടെന്നും അത് കിട്ടുന്ന മുറക്ക് തൊഴിലാളികളുടെ പണം കൊടുത്തുതീര്‍ക്കാമെന്നാണ് ഇയാള്‍ പൊലീസില്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെ തൊഴിലാളികള്‍ കരാറുകാരെൻറ വീട്ടിൽ ഉപരോധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
