Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്​...

തിരുവനന്തപുരത്ത്​ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം; കല്ലേറിൽ പൊലീസുകാരന്​ പരിക്ക്​ 

text_fields
bookmark_border
തിരുവനന്തപുരത്ത്​ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം; കല്ലേറിൽ പൊലീസുകാരന്​ പരിക്ക്​ 
cancel

തിരുവനന്തപുരം: നാട്ടിലേക്ക്​ മടങ്ങാൻ സൗകര്യമൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ തിരുവനന്തപുരത്ത്​ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഒരുവാതിൽ കോട്ടയിലാണ്​ തൊഴിലാളികൾ പ്രതിഷേധിച്ചത്​. 

ഞായറാഴ്​ച വൈകിട്ട്​ നടന്ന പ്രതിഷേധം അക്രമാസക്തമായി. തൊഴിലാളികൾ പൊലീസിനുനേരെ നടത്തിയ കല്ലേറിൽ പേട്ട സി.ഐ ഗിരിലാലിന്​ പരിക്കേറ്റു. സി.ഐയുടെ പരിക്ക്​ ഗുരുതരമല്ല. ഒരുവാതിൽകോട്ടക്ക്​ സമീപം മാളി​​െൻറ നിർമാണത്തിനെത്തിയ 670ഓളം തൊഴിലാളികളാണ്​ പ്രതിഷേധിച്ചത്​. 

തുടർന്ന്​ പൊലീസ്​ തൊഴിലാളികളുമായി ചർച്ച നടത്തി. മടങ്ങിപോകുന്നതിനുള്ള സൗകര്യം ഏർ​െപ്പടുത്താമെന്ന്​ പൊലീസ്​ ഉറപ്പുനൽകി​യതോടെ പ്രതിഷേധം അവസാനിപ്പിച്ച്​ തൊഴിലാളികൾ മടങ്ങി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestmalayalam newsMigrant workerscovid 19lockdown
News Summary - Migrant Workers Protest at Thiruvananthapuram -Kerala news
Next Story