Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടാമ്പിയിലും...

പട്ടാമ്പിയിലും അതിഥിതൊഴിലാളികൾ തെരുവിലിറങ്ങി

text_fields
bookmark_border
പട്ടാമ്പിയിലും അതിഥിതൊഴിലാളികൾ തെരുവിലിറങ്ങി
cancel

പട്ടാമ്പി: നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് പട്ടാമ്പിയിലും അതിഥിതൊഴിലാളികൾ തെരുവിലിറങ്ങി. ഞായറാഴ്ച രാവിലെ 11ഒ ാടെ പള്ളിപ്പുറം റോഡിൽ നാനൂറോളം തൊഴിലാളികൾ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, സബ്​ കലക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ കെ.ആർ. പ്രസന്നകുമാർ എന്നിവർ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു.

ഭക്ഷണത്തെപ്പറ്റിയുള്ള പരാതിയാണ് ആദ്യമുന്നയിച്ചത്. ഞായറാഴ്ച രാത്രി തൊഴിൽ വകുപ്പ്​ ഭക്ഷണമെത്തിക്കുമെന്നും തിങ്കളാഴ്ച സ്വയം പാചകം ചെയ്യാനാവശ്യമായ സാധനസാമഗ്രികൾ എത്തിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

തുടർന്ന്, നാട്ടിൽ പോകാൻ വാഹനമേർപ്പാടാക്കണമെന്ന്​ തൊഴിലാളികൾ ആവശ്യപ്പെ​ട്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തി ക്യാമ്പിലേക്ക് തിരിച്ചയച്ചു. പിന്നീട് സബ് കലക്ടർ വിവിധ തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് സ്​ഥിതിഗതികൾ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migrant workerskerala migrant workers
News Summary - migrant workers protest in pattambi
Next Story