Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രമിക്​ ട്രെയിൻ...

ശ്രമിക്​ ട്രെയിൻ റദ്ദാക്കിയതിൽ പത്തനംതിട്ടയിൽ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം; ലാത്തിചാർജ്​

text_fields
bookmark_border
ശ്രമിക്​ ട്രെയിൻ റദ്ദാക്കിയതിൽ പത്തനംതിട്ടയിൽ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം; ലാത്തിചാർജ്​
cancel

പത്തനംതിട്ട: കേരളത്തിൽനിന്ന്​ ബിഹാറിലേക്ക്​ പുറപ്പെ​േടണ്ട ശ്രമിക്​ ട്രെയിൻ റദ്ദാക്കിയതിൽ അന്തർ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം. കൂട്ടംകൂടി നിന്ന്​ പ്രതിഷേധിച്ച തൊഴിലാളികൾക്ക്​ നേരെ പൊലീസ്​ ലാത്തിവീശി. നാട്ടിലേക്ക്​ പോകാൻ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ​പ്രതിഷേധം.  

പത്തനംതിട്ടയിലെ തിരുവല്ല റെയിൽവേ സ്​റ്റേഷനിൽനിന്ന്​ ബിഹാറിലേക്ക്​ പേകാനായി അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ സൗകര്യം ഏർപ്പെടുത്തിയിരുന്നു. 1500 പേർക്ക്​ നാട്ട​ിലേക്ക്​ പോകാനാണ്​ ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്​. ജില്ലയിൽനിന്ന്​ പോകുന്നവർക്ക്​ ഭക്ഷണ, വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ട്രെയിൻ നാളെയേ പുറപ്പെടുവെന്ന്​ അവസാന നിമിഷം തൊഴിലാളികളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന്​ കോഴ​േ​ഞ്ചരി, പുല്ലാട്​, അടൂർ ഏനാത്ത്​, ആനപ്പാറ എന്നിവിടങ്ങളിൽ പ്രതിഷേധിക്കാനായിരുന്നു തൊഴിലാളികളുടെ ശ്രമം. തുടർന്ന്​ പൊലീസ്​ ലാത്തിവീശുകയായിരുന്നു.

കുറച്ചുദിവസങ്ങൾക്ക്​ മുമ്പ്​ പത്തനംതിട്ടയിലെ കണ്ണങ്കരയിൽ നൂറോളം അന്തർ സംസ്​ഥാന തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. അന്ന്​ പൊലീസ്​ ഇടപെട്ട്​ ഇവരെ താമസ സ്​ഥലങ്ങളിലേക്ക്​ തിരിച്ചയക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestmalayalam newsMigrant workerscovid 19lockdownPathanamthita
News Summary - Migrant Workers Protest Kerala -Kerala news
Next Story