Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ച അന്തർ സംസ്ഥാന തൊഴിലാളികളെ കോതമംഗലത്ത്​ പൊലീസ് തിരിച്ചയച്ചു

text_fields
bookmark_border
migrant-workers-march-12-05-2020.jpg
cancel

കോതമംഗലം: പ്ലൈവുഡ് കമ്പനിയിൽ തൊഴിലും ശമ്പളവുമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്​ നടത്തി. കോട്ടപ്പടി പഞ്ചായത്തിലെ പാനിപ്രയിൽ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികളാണ്​ മാർച്ച്​ നടത്തിയത്​.

നാട്ടുകാർ ഇടപെട്ട് യാത്ര വിലക്കിയെങ്കിലും വകവെക്കാതെ ഇവർ മുന്നോട്ട് പോവുകയായിരുന്നു. തൊഴിലാളികളുടെ യാത്ര അറിഞ്ഞ് കോതമംഗലം-കോട്ടപ്പടി സ്റ്റേഷനുകളിൽ നിന്ന്​ പൊലീസെത്തി ആയക്കാട് ക്ഷേത്രത്തിന് സമീപം ഇവരെ തടഞ്ഞു. തൊഴിലാളികളോട്​ സംസാരിച്ചെങ്കിലും പിൻമാറാൻ അവർ തയ്യാറായില്ല. ഒടുവിൽ പൊലീസ് ലാത്തിവീശി അവരെ താമസസ്ഥലത്തേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - migrant workers march to kothamangalam polce station -kerala news
Next Story