Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുഭയാത്ര

text_fields
bookmark_border
  • ജില്ലയില്‍നിന്ന് അന്തർ സംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ ട്രെയിന്‍ ഒഡിഷയിലേക്ക് പുറപ്പെട്ടു
migrant-worker
cancel
camera_alt??????????? ????????????????????? ??????????????????? ?????????????????????????????? ???????????? ????? ??????????? ????????????????? ?????? ????????????????? ????????????????????????????? ????????? ??????????????? ???????? ???????

പാലക്കാട്​: ജില്ലയിൽ വിവിധയിടങ്ങളിൽ ​േജാലിചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളി​കളെയുംകൊണ്ടുള്ള ആദ്യ ട്രെയിന്‍ ഒഡിഷയിലേക്ക് യാത്ര തിരിച്ചു. 1,208 തൊഴിലാളികളുമായി ബുധനാഴ്ച വൈകീട്ട് 4.50ന് പാലക്കാട് ജങ്​ഷൻ റെയില്‍വേ സ്​റ്റേഷനില്‍നിന്നാണ് ആദ്യ ട്രെയിന്‍ യാത്രയാരംഭിച്ചത്​. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന തൊഴിലാളികളെ ആറ് താലൂക്ക് കേന്ദ്രങ്ങളിലായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷന്‍ നടത്തി മെഡിക്കല്‍ പരിശോധന നടത്തിയാണ് വിട്ടയച്ചത്. ഒറ്റപ്പാലം സബ് കലക്ടറും ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്ര ഏകോപനത്തി​െൻറ നോഡൽ ഓഫിസറുമായ അർജുൻ പാണ്ഡ്യ‍​​െൻറ നേതൃത്വത്തിൽ  എസ്.പി. ശിവവിക്രം, അസി. കലക്ടർ ചേതൻകുമാർ മീണ എന്നിവർ ചേർന്ന് റെയിൽവേ ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ, ആരോഗ്യ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര ഏകോപിപ്പിച്ചത്.

ഒരുക്കിയത് 37 ബസുകള്‍
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അന്തർ സംസ്ഥാന തൊഴിലാളികളെ പാലക്കാട് ജങ്​ഷന്‍ റെയില്‍വേ സ്​റ്റേഷനില്‍ എത്തിക്കാൻ 37 കെ.എസ്.ആര്‍.ടി.സി ബസുകളാണ്​ ഏര്‍പ്പെടുത്തിയിരുന്നത്​. താലൂക്ക്​ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധയും രജിസ്‌ട്രേഷനും പൂർത്തിയാക്കിയവരെ ബസില്‍ റെയില്‍വേ സ്​റ്റേഷനില്‍ എത്തിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Migrant worker-Kerala news
Next Story