Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളികൾക്കായി ഇന്ന്​ അഞ്ച്​ ട്രെയിനുകൾ

text_fields
bookmark_border
train
cancel

തിരുവനന്തപുരം: അന്തർസംസ്ഥാന തൊഴിലാളികൾക്കായി അഞ്ച്​ ട്രെയിനുകൾ ശനിയാഴ്​ച യാത്ര തിരിക്കും. തിരുവനന്തപുരത്ത്​ നിന്ന്​  ഝാർഖണ്ഡിലെ ഹാതിയയിലേക്കാണ്​ ട്രെയിനാണ്​ ഇതിൽ ആദ്യത്തേത്​. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ ഈ തീവണ്ടി പുറപ്പെടുമെന്നാണ്​​ റിപ്പോർട്ട്​. ഇത്​ കൂടാതെ മറ്റ്​ നാല്​ ട്രെയിനുകൾ കൂടി ഇന്ന്​ പുറപ്പെടും. ആലുവ-പട്​ന, തിരൂർ-പട്​ന, എറണാകുളം-ഭുവനേശ്വർ, കോഴിക്കോട്​-ഝാർഖണ്ഡ്​ തുടങ്ങിയ റൂട്ടികളിലാണ്​ ട്രെയിൻ സർവീസ്​ നടത്തുക. വരും ദിവസങ്ങളിൽ ഝാർഖണ്ഡ്​​, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്​​ കൂടുതൽ ട്രെയിനുകളുണ്ടാകുമെന്നാണ്​ റിപ്പോർട്ട്​. 

കേരളത്തിൽ നിന്ന്​ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്​ എന്നീ സ്ഥലങ്ങളിൽ നിന്ന്​ മാത്രമാവും അന്തർസംസ്ഥാന തൊഴിലാളികളുമായി ട്രെയിനുകൾ യാത്ര തിരിക്കുക. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ്​ പദ്ധതി. ശാരീരിക അകലം പാലിച്ച്​ കർശന സുരക്ഷയോടെയാണ്​ യാത്ര.

അന്തർസംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലെ ഭുവനേശ്വറിലേക്കുള്ള ട്രെയിൻ കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു. ആലുവ റെയിൽവേ സ്​റ്റേഷനിൽ നിന്നായിരുന്നു ട്രെയിൻ. 1200 ഓളം അന്തർസംസ്ഥാന തൊഴിലാളികളാണ്​ ട്രെയിനിൽ മടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmigrant labourscovid 19kerala migrant workers LockdownSecond train
News Summary - Migrant labours second train-Kerala news
Next Story