Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 38 വർഷം കഠിനതടവ്
text_fieldsbookmark_border
പത്തനംതിട്ട: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 38 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ. കോഴഞ്ചേരി തടിയൂർ കടയാർ കോട്ടപ്പള്ളിൽ വീട്ടിൽ റെജി കെ. തോമസിനെയാണ് (50) ശിക്ഷിച്ചത്.
പത്തനംതിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിനതടവും അനുഭവിക്കണം.
2017 കാലയളവിൽ നടന്ന സംഭവത്തിൽ കോയിപ്രം പൊലീസ് ഇൻസ്പെക്ടർ ബി. അനിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

