Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂത്താട്ടുകുളം...

കൂത്താട്ടുകുളം കെ.എസ്​.ആർ.ടി.സി ഡിപോയിൽ മധ്യവയസ്​കൻ മരിച്ചനിലയിൽ

text_fields
bookmark_border
കൂത്താട്ടുകുളം കെ.എസ്​.ആർ.ടി.സി ഡിപോയിൽ മധ്യവയസ്​കൻ മരിച്ചനിലയിൽ
cancel

കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയ്​ക്കുള്ളിൽ മധ്യവയസ്​കനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ സ്വദേശി അമ്പലത്തിങ്കൽ സത്യൻ (50) ആണ് മരിച്ചത്.

മരണകാരണം വ്യക്തമല്ല. ചൊവ്വാഴ്ച വെളുപ്പിന് ആറുമണിയോടെയാണ് ജീവനക്കാർ ഇയാളെ ഡിപ്പോയിലെ എ.ടി.എം കൗണ്ടറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്​ച രാത്രി എട്ടുമണിക്ക് ഇയാൾ ഡിപ്പോയ്​ക്കുള്ളിൽ വന്നിരുന്നതായും ദേഹാസ്വസ്​ഥ്യം ഉണ്ടെന്ന് പറഞ്ഞതായും ജീവനക്കാർ പറഞ്ഞു.

കൂത്താട്ടുകുളം പോലീസ് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം ബന്ധുക്കൾ എത്തിയശേഷം കോവിഡ് 19 പരിശോധനക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പരിശോധന ഫലം വന്ന ശേഷം നടക്കും. ഭാര്യ: വത്സ (നഴ്സ്, ഗുജറാത്ത്), മകൾ: കാർത്തിക (വിദ്യാർഥിനി).
കൂത്താട്ടുകുളം അഗ്നിശമനസേന എത്തി ഡിപ്പോയും പരിസരവും അണുവിമുക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmalayalam newsKeralal News
News Summary - Middle aged man found dead in Koothattukulam KSRTC depot
Next Story