Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനി​ർ​ത്തി​യി​ട്ട...

നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നിൽ ബൈ​ക്കി​ടി​ച്ചു; ഹെ​ൽ​മ​റ്റ് പൊ​ട്ടി​ച്ചി​ത​റി ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്​​ക​ൻ മ​രി​ച്ചു

text_fields
bookmark_border
Middle-aged man dies bike accident
cancel
camera_alt

സജീവ്

ക​ല്ല​മ്പ​ലം: റോ​ഡി​ലെ വ​ള​വി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പി​ക്-​അ​പ് ലോ​റി​യു​ടെ പി​റ​കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. പാ​രി​പ്പ​ള്ളി പാ​മ്പു​റം കൃ​ഷ്ണ​കൃ​പ​യി​ൽ പ​രേ​ത​നാ​യ ശി​വ​ദാ​സ​െൻറ മ​ക​ൻ എ​സ്. സ​ജീ​വ് (47) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ യാ​ത്ര​ചെ​യ്തി​രു​ന്ന കോ​ലാ​യി​ൽ സി.​എ​സ്.​ഐ ജ​ങ്​​ഷ​ന്​ സ​മീ​പം ശ്രീ​കു​മാ​ർ സ​ദ​ന​ത്തി​ൽ കു​മാ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30ന് ​പാ​രി​പ്പ​ള്ളി പാ​മ്പു​റം റോ​ഡി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കു​ള​മ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്ട്രി​ക് ക​ട അ​ട​ച്ച​ശേ​ഷം ഇ​രു​വ​രും വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വ​ള​വി​ൽ പ്ര​തീ​ക്ഷി​ക്കാ​ത്ത സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഹെ​ൽ​മ​റ്റ് പൊ​ട്ടി​ച്ചി​ത​റു​ക​യും ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​രു​വ​രും അ​ര​മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ കി​ട​ന്നു.

പി​ന്നീ​ട് അ​തു​വ​ഴി​വ​ന്ന യാ​ത്ര​ക്കാ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​യ​തി​നാ​ൽ 2 പേ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വി​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ച്ചാ​ണ് സ​ജീ​വ് മ​രി​ച്ച​ത്. പാ​ർ​ക്ക്​ ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് റി​ഫ്ല​ക്ട​ർ ലൈ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സ്ഥ​ല​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​യി​രു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: സി.​എ​സ്. ബി​നി. മ​ക്ക​ൾ: അ​ന​ന്ദു, അ​ഭി​രാ​മി. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helmetdeathbike accident
News Summary - Middle-aged man dies bike accident
Next Story