Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൈക്രോഫിനാൻസ്...

മൈക്രോഫിനാൻസ് തട്ടിപ്പു കേസ്​: അറസ്​റ്റിന്​ മുമ്പ്​ മുൻകൂർ നോട്ടീസ്​ നൽകണമെന്ന്​ ഹൈകോടതി

text_fields
bookmark_border
മൈക്രോഫിനാൻസ് തട്ടിപ്പു കേസ്​: അറസ്​റ്റിന്​ മുമ്പ്​ മുൻകൂർ നോട്ടീസ്​ നൽകണമെന്ന്​ ഹൈകോടതി
cancel

കൊച്ചി: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയനിലെ മൈക്രോഫിനാൻസ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്​ മുൻ യൂനിയൻ പ്രസിഡൻറ്​ സുഭാഷ് വാസുവിനെയടക്കം അറസ്​റ്റ്​ ചെയ്യുന്നുണ്ടെങ്കിൽ ചട്ടപ്രകാരം മുൻകൂർ നോട്ടീസ്​ നൽകണമെന്ന്​ ഹൈകോടതി. തട്ടിപ്പു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിൽ പ്രതികളായ സുഭാഷ് വാസു, സുരേഷ് ബാബു, ഷാജി. എം. പണിക്കർ, എം. മധു, ശിവൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്​റ്റിസ്​ അശോക്​ മേനോ​​െൻറ ഇടക്കാല ഉത്തരവ്.

അറസ്​റ്റ്​ തടയണമെന്ന ഇവരുടെ ആവശ്യം അനുവദിക്കാതിരുന്ന​ കോടതി അറസ്​റ്റിന്​ മുമ്പ്​ ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ പാലിക്കണമെന്ന്​ വ്യക്​തമാക്കി. ഹരജിയിൽ സർക്കാറിന്​ വിശദീകരണം നൽകാൻ രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. തുടർന്ന്​ പിന്നീട്​ പരിഗണിക്കാനായി മാറ്റി.

മൈക്രോ ഫിനാൻസ് പദ്ധതിയിൽ 11 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സുഭാഷ് വാസു ഉൾപ്പെടെയുള്ളവർക്കെതിരെ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2019 ആഗസ്​റ്റ്​ ഒന്നിനാണ് മാവേലിക്കര പൊലീസ് കേസെടുത്തത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന്​ കൈമാറി. കേസെടുത്ത നടപടി നിയമ വിരുദ്ധമാണെന്നും എസ്.എൻ.ഡി.പി യോഗത്തി​​െൻറ ഭരണഘടന അനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്നുമാണ് ഹരജിക്കാരുടെ വാദം. ഭാരവാഹികളെന്ന നിലയിൽ പ്രവർത്തിക്കുക മാത്രമാണ്​ ചെയ്​തതെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsSubhash VasuMicro Finance Theft Case
News Summary - Micro Finance Theft Case Subhash Vasu High Court -Kerala News
Next Story