Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി മൈക്രോ...

ഇനി മൈക്രോ കണ്ടെയിൻമെന്‍റ് സോൺ; പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

text_fields
bookmark_border
containment zone
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 100​ മീറ്റര്‍ ചുറ്റളവിനുള്ളില്‍ അഞ്ചുരോഗികളില്‍ കുറവാണെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അവിടം ഇനിമുതല്‍ ക്ലസ്​റ്ററുകളായി പ്രഖ്യാപിച്ച് ഒരാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തും. മൈക്രോ കണ്ടെയ്ൻ​മെൻറ്​ സോണുകളില്‍ ട്രിപ്ള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഇതിനായി മൈക്രോ കണ്ടെയ്​ൻമെൻറ്​ സോണുകള്‍ക്ക് പുതിയ നിര്‍വചനവും നൽകി. തദ്ദേശസ്ഥാപനത്തിലെ വാര്‍ഡിനുപകരം രോഗികളുടെ എണ്ണത്തിനനുസരിച്ച് ക്ലസ്​റ്ററുകള്‍ രൂപപ്പെട്ട സ്ഥലങ്ങളെയാണ് മൈക്രോ ക​െണ്ടയ്​ൻമെൻറ്​ സോണുകളായി ഇനിമുതല്‍ കണക്കാക്കുക.

മൈക്രോ കണ്ടെയ്ൻ​മെൻറ്​ സോണുകളില്‍ വരുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നൽകാന്‍ ആശ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി നിശ്ചിതദിവസം അഞ്ച്​രോഗികളില്‍ കൂടുതലുള്ള തെരുവുകള്‍, ചന്തകള്‍, ഹാര്‍ബറുകള്‍, ഫിഷിങ് വില്ലേജുകള്‍, ഫിഷ്‌ലാന്‍ഡിങ് സെൻററുകള്‍, ഷോപ്പിങ് മാളുകള്‍, ​െറസിഡന്‍ഷ്യല്‍ ഏരിയകള്‍, ഫാക്ടറികള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഓഫിസുകള്‍, ഐ.ടി സ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍, വെയര്‍ഹൗസുകള്‍, വര്‍ക്​ഷോപ്പുകള്‍, ലേല കേന്ദ്രങ്ങള്‍, പത്ത് അംഗങ്ങളില്‍ കൂടുതലുള്ള കൂട്ടുകുടുംബങ്ങള്‍ എന്നിവിടങ്ങളെല്ലാമാണ്​ മൈക്രോ കണ്ടെയ്ൻ​മെൻറ്​ സോണുകളായി പ്രഖ്യാപിച്ചിരുന്നത്​.

രോഗികളുടെ എണ്ണത്തി​െൻറ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 87 തദ്ദേശസ്ഥാപനങ്ങളിലെ 634 വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൈക്രോ കണ്ടെയ്​ൻമെൻറ്​ സോണുകളിലെ രോഗികളുടെ തൊഴിലിടങ്ങളിലെ വിവരവും ശേഖരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തെരുവ് മൈക്രോ കണ്ടെയ്​ൻമെൻറ്​ സോണായി പ്രഖ്യാപിച്ചാല്‍ അതി​െൻറ ഇരുവശങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. എല്ലാ ദിവസവും ഇത്തരം മേഖലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple lockdown​Covid 19micro containment zone
News Summary - micro containment zones for triple lockdown
Next Story