മൈക്ക് പലതവണ പണിമുടക്കി; അങ്ങോട്ട് നോക്കുന്നേയില്ലെന്ന് എം.വി. ഗോവിന്ദൻ
text_fieldsഗുരുവായൂരിൽ പി. കൃഷ്ണപിള്ള ദിനാചരണ ഉദ്ഘാടനത്തിൽ എം.വി. ഗോവിന്ദൻ പ്രസംഗിക്കുന്ന മൈക്കിന്റെ ശബ്ദം പല തവണ തകരാറിലായപ്പോൾ മൈക്ക് മാറ്റിസ്ഥാപിക്കുന്നു
ഗുരുവായൂർ: ‘മൈക്ക് ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ അങ്ങോട്ട് നോക്കുന്നേയില്ല’... ഗുരുവായൂരിൽ നടന്ന പി. കൃഷ്ണപിള്ള ദിനാചരണത്തിൽ മൈക്ക് പലതവണ പണിമുടക്കിയപ്പോഴായിരുന്നു ചിരിച്ചുകൊണ്ട് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. മൈക്കുകാരനോട് താൻ ഒന്നും പറയുന്നില്ലെന്നും ചിരിയോടെ കൂട്ടിച്ചേർത്തപ്പോൾ സദസ്സിലും ചിരി പടർന്നു.
മുമ്പൊരു യോഗത്തിൽ മൈക്കിനോട് അടുത്തുനിന്ന് സംസാരിക്കണമെന്ന് തന്നോട് നിർദേശിച്ച മൈക്ക് ഓപറേറ്ററോട് പറഞ്ഞ കാര്യങ്ങളാണ് ചിലരൊക്കെ വാർത്തയായി എഴുതിപ്പിടിപ്പിച്ചത്. എന്തായാലും ഇവിടെ താൻ മൈക്കിലേക്ക് നോക്കുന്നേയില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പലതവണ ശബ്ദം നിലച്ചതോടെ മൈക്ക് മാറ്റിയശേഷമാണ് പ്രസംഗം തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

