Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​െഎ. ഷാനവാസിന്‍റെ...

എം.​െഎ. ഷാനവാസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

text_fields
bookmark_border
എം.​െഎ. ഷാനവാസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
cancel

ചെ​ന്നൈ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും വ​യ​നാ​ട്​ എം.​പി​യു​മാ​യ എം.​െ​എ. ഷാ​ന​വാ​സി​​​െൻറ ആ​േ​രാ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. ചെ​ന്നൈ ക്രോം​പേ​ട്ടി​ലെ ഡോ. ​റേ​ല ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ സ​​െൻറ​റി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വ​​െൻറി​ലേ​റ്റ​റി​​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ന​വം​ബ​ർ ര​ണ്ടി​നാ​ണ്​ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ​ത്. മ​ക​ൾ അ​മീ​ന ഷാ​ന​വാ​സാ​ണ്​ ക​ര​ൾ ന​ൽ​കി​യ​ത്.

ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട്​ അ​ണു​ബാ​ധ ഉ​ണ്ടാ​യ​തോ​ടെ ആ​േ​രാ​ഗ്യ​നി​ല വ​ഷ​ളാ​യി. നി​ല​വി​ൽ ര​ക്ത​സ​മ്മ​ർ​ദ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ട്. വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നാ​ൽ ഡ​യാ​ലി​സി​സ്​ തു​ട​രു​ന്നു​ണ്ട്. ഷാ​ന​വാ​സി​നെ കാ​ണു​ന്ന​തി​ന്​ ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ണ്ട്​. നി​ർ​ണാ​യ​ക​മാ​യ 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​തി​നാ​ൽ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി​യി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​ശു​പ​ത്രി​യി​ലെ​ത്തി. ഷാ​ന​വാ​സ്​ ത​ന്നെ തി​രി​ച്ച​റി​ഞ്ഞ​താ​യും ആ​േ​രാ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmi shanavaskerala newsmalayalam newswayanad MP
News Summary - MI Shanavas Health -Kerala News
Next Story