Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി...

പിണറായി ആർ.എസ്​.എസി​ന്‍റെ മുഖ്യമന്ത്രിയെന്ന്​ എം.​െഎ. ഷാനവാസ്

text_fields
bookmark_border
പിണറായി ആർ.എസ്​.എസി​ന്‍റെ മുഖ്യമന്ത്രിയെന്ന്​ എം.​െഎ. ഷാനവാസ്
cancel

തലശ്ശേരി: പിണറായി വിജയൻ ആർ.എസ്​.എസി​​​െൻറ മുഖ്യമന്ത്രിയാണെന്ന്​ എം.​െഎ. ഷാനവാസ്​ എം.പി. ആർ.എസ്​.എസിന്​ കേരളത്തിൽ എം.എൽ.എയുടെ ആവശ്യമില്ല. അവരുടെ എല്ലാ ആവശ്യങ്ങളും താൽപര്യങ്ങളും നിറവേറ്റിക്കൊടുക്കുന്ന മുഖ്യമന്ത്രിയാണ്​ പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഒാഫ്​ നാഷനൽ പോസ്​റ്റൽ ഒാർഗ​നൈസേഷൻസ്​ (എഫ്​.എൻ.പി.ഒ) 27ാമത്​ സംസ്ഥാന സമ്മേളനത്തി​​​െൻറ സമാപനസമ്മേളനം തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയുടെ പാരമ്പര്യവും സംസ്​കാരവും തകർക്കുന്ന പ്രധാനമ​ന്ത്രിയുടെ പൈശാചികമുഖമാണ്​ രാജ്യത്തെ ജനങ്ങൾ ഇപ്പോൾ കാണുന്നത്​. കോൺഗ്രസിനെയും ഇന്ദിര ഗാന്ധിയെയും എതിർക്കാനും തോൽപിക്കാനും രാജ്യത്തെ ഇടതുപക്ഷങ്ങളും മതേതരപ്രസ്ഥാനങ്ങളും ഉൾപ്പെടെ ഒന്നിച്ചപ്പോൾ ബി.​െജ.പി എന്ന വിപത്തിനെ കാണാൻ അവർക്കായില്ല. ബി.ജെ.പിക്കും ആർ.എസ്​.എസിനും എതിരെ രാജ്യസഭയിൽ ശബ്​ദം ഉയരരുതെന്ന ലക്ഷ്യത്തോടെയാണ്​ കോൺഗ്രസി​​​െൻറ സീറ്റ്​ നൽകാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തയാറായിട്ടും സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmi shanavaskerala newsmalayalam newsPinarayi VijayanPinarayi Vijayan
News Summary - MI Shanavas Attack to Pinarayi Vijayan -Kerala News
Next Story