Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെ​ൻ​കു​മാ​ർ...

സെ​ൻ​കു​മാ​ർ ആ​ട്ടി​ൻ​തോ​ല​ണി​ഞ്ഞ ചെ​ന്നാ​യ​ –എം.​െഎ. ഷാനവാസ്​

text_fields
bookmark_border
സെ​ൻ​കു​മാ​ർ ആ​ട്ടി​ൻ​തോ​ല​ണി​ഞ്ഞ ചെ​ന്നാ​യ​ –എം.​െഎ. ഷാനവാസ്​
cancel

കോ​ഴി​ക്കോ​ട്​: സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം ആ​ർ.​എ​സ്.​എ​സ്​-​സം​ഘ്​​പ​രി​വാ​ർ കൂ​ടാ​ര​ത്തി​ൽ ക​യ​റി​പ്പ​റ്റാ​നു​ള്ള ക​രു​നീ​ക്ക​ങ്ങ​ളാ​ണ്​ ഡി.​ജി.​പി​യാ​യി സ്​​ഥാ​ന​മൊ​ഴി​ഞ്ഞ സെ​ൻ​കു​മാ​ർ ന​ട​ത്തു​ന്ന​തെ​ന്ന്​ എം.​െ​എ. ഷാ​ന​വാ​സ്​ എം.​പി കു​റ്റ​പ്പെ​ടു​ത്തി. വി​ഷ​ലി​പ്​​ത​മാ​യ മ​ന​സ്സി​​​െൻറ ഉ​ട​മ​യാ​യി​രു​ന്നു ഉ​ന്ന​ത​മാ​യ ഡി.​ജി.​പി പ​ദ​വി​യി​ൽ ഇ​രു​ന്ന സെ​ൻ​കു​മാ​ർ എ​ന്ന​ത്​ സാം​സ്​​കാ​രി​ക സ​മ്പ​ന്ന​മാ​യ കേ​ര​ള​ത്തി​ന്​ അ​പ​മാ​ന​മാ​ണ്. ആ​ട്ടി​ൻ​തോ​ല​ണി​ഞ്ഞ ചെ​ന്നാ​യ​യെ തി​രി​ച്ച​റി​യാ​ൻ കേ​ര​ളം വൈ​കി​പ്പോ​യി. 

മു​സ്​​ലിം​ക​ൾ​ക്ക്​ സ്വ​ർ​ഗ​ത്തി​ൽ ​പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ജി​ഹാ​ദ്​ ന​ട​ത്തി അ​ന്യ​മ​ത​ക്കാ​രെ കൊ​ന്നേ മ​തി​യാ​കൂ എ​ന്നാ​ണ്​ ഇ​സ്​​ലാ​മി​നെ​ക്കു​റി​ച്ച്​ ധാ​ര​ണ​യി​ല്ലാ​തെ ത​ട്ടി​വി​ടു​ന്ന​ത്. ഇ​ന്ത്യ​യി​ലെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ സ​മീ​പ​കാ​ല​ത്ത്​ ക​ന്നു​കാ​ലി​ക​ളു​ടെ പേ​രി​ൽ മു​സ്​​ലിം സ​മു​ദാ​യം വേ​ട്ട​യാ​ട​പ്പെ​ടു​േ​മ്പാ​ൾ മൊ​ട്ടു​സൂ​ചി​കൊ​ണ്ടു​പോ​ലും പ്ര​തി​രോ​ധി​ക്കാ​തെ എ​ല്ലാ പീ​ഡ​ന​ങ്ങ​ളും സ​ഹി​ക്കു​ക​യാ​ണ്​ സ​മു​ദാ​യം.
ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ മു​സ്​​ലിം​ക​ളും മു​സ്​​ലിം സം​ഘ​ട​ന​ക​ളും ​െഎ.​എ​സ്​ എ​ന്ന സം​ഘ​ട​ന​യെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. ല​വ്​ ജി​ഹാ​ദ്​ എ​ന്ന ആ​സൂ​ത്രി​ത നീ​ക്കം ഇ​ന്ത്യ​യി​ൽ എ​ങ്ങും ന​ട​ക്കു​ന്നി​ല്ല. അ​ന്ധ​മാ​യ വ​ർ​ഗീ​യ​ത​യു​ടെ ത​ട​വ​റ​യി​ൽ ക​ഴി​യു​ന്ന സെ​ൻ​കു​മാ​ർ ത​​​െൻറ യ​ഥാ​ർ​ഥ മേ​ച്ചി​ൽ​പു​റ​മാ​യ ആ​ർ.​എ​സ്.​എ​സി​ലേ​ക്ക്​ ചേ​ക്കേ​റു​ക​യാ​ണ്​ വേ​ണ്ട​ത്. മ​ത​സ്​​പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന ലേ​ഖ​നം എ​ഴു​തി​യ സെ​ൻ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​യാ​റാ​ക​ണ​മെ​ന്നും എം.​െ​എ. ഷാ​ന​വാ​സ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamsenkumarmi shanavaskerala newsmalayalam news
News Summary - MI Shanavas against Senkumar
Next Story