Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഐ. അബ്​ദുല്‍ അസീസ്...

എം.ഐ. അബ്​ദുല്‍ അസീസ് വീണ്ടും ജമാഅത്തെ ഇസ്​ലാമി കേരള അമീര്‍

text_fields
bookmark_border
എം.ഐ. അബ്​ദുല്‍ അസീസ് വീണ്ടും ജമാഅത്തെ ഇസ്​ലാമി കേരള അമീര്‍
cancel

കോ​ഴി​ക്കോ​ട്: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​റാ​യി പ്ര​മു​ഖ ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ് വീ​ണ്ടും നി​യ​മി​ത​നാ​യി. നാ​ലു​വ​ര്‍ഷ​മാ​ണ്​ കാ​ലാ​വ​ധി. കേ​ര​ള​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന കൂ​ടി​യാ​ലോ​ച​ന സ​മി​തി​യു​ടെ​യും അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞ​ശേ​ഷം അ​ഖി​ലേ​ന്ത്യ അ​മീ​ര്‍ സ​യ്യി​ദ് സ​ആ​ദ​ത്തു​ല്ല ഹു​സൈ​നി​യാ​ണ് പു​തി​യ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ പ്ര​വ​ര്‍ത്ത​ന കാ​ല​യ​ള​വി​ലും അ​മീ​റാ​യി​രു​ന്ന അ​ബ്​​ദു​ല്‍ അ​സീ​സ് 22 വ​ര്‍ഷ​മാ​യി സം​ഘ​ട​ന​യു​ടെ കേ​ന്ദ്ര പ്ര​തി​നി​ധി സ​ഭാം​ഗ​മാ​ണ്. സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍, മേ​ഖ​ല നാ​സിം, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ര്‍ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ സം​ഘ​ട​ന രം​ഗ​ത്തേ​ക്കു​ക​ട​ന്നു​വ​ന്ന അ​ദ്ദേ​ഹം എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്, കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചു. എ​ട​ക്ക​ര ഗ​വ. ഹൈ​സ്‌​കൂ​ള്‍, തി​രൂ​ര്‍ക്കാ​ട് ഇ​ലാ​ഹി​യ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി. 58കാ​ര​നാ​യ അ​ബ്​​ദു​ല്‍ അ​സീ​സ് മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​ക്ക​ര നാ​രോ​ക്കാ​വ് സ്വ​ദേ​ശി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmi abdul azeezmalayalam newsjih kerala
News Summary - mi abdul azeez jih kerala- kerala news
Next Story