കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി മുഖേന നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.
വഖഫ് സ്വത്തുക്കളുടെ പവിത്രതയും മൂല്യവും സംരക്ഷണവും കാര്യക്ഷമതയും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന സമീപനം തന്നെയാണ് വഖഫ് ബോര്‍ഡ് നിയമനങ്ങളിലും പുലര്‍ത്തേണ്ടത്. അതില്‍ വിവേചനം പാടില്ല.
വഖഫ് ബോര്‍ഡ് നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെൻറ് ബോര്‍ഡ് രൂപവത്കരിച്ച് അവയുടെ വിനിയോഗത്തിലും നടത്തിപ്പിലും സുതാര്യത ഉറപ്പുവരുത്തുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.