ശബരിമലയില്‍ ബുദ്ധക്ഷേത്രമുണ്ടായിരുന്നുവെന്ന വാദത്തില്‍ കഴമ്പില്ല –ഡോ. എം.ജി.എസ്
text_fieldsകോഴിക്കോട്: ശബരിമലയില്‍ ബുദ്ധക്ഷേത്രമുണ്ടായിരുന്നുവെന്ന വാദത്തില്‍ കഴമ്പില്ളെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍. ദേശീയതയെക്കുറിച്ചുള്ള എം.ജി.എസിന്‍െറ ‘ജനഗണമന’ പ്രഭാഷണ പരമ്പരയുടെ സമാപന നാളില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലും തമിഴ്നാട്ടിലുമെല്ലാം ബുദ്ധമത സ്വാധീനമുണ്ടായതായി പറയാം. എന്നാല്‍, കേരളത്തില്‍ അത്തരത്തിലൊരു വ്യാപ്തിയൊന്നും ഉണ്ടായിട്ടില്ല. അയ്യപ്പനെ ശരണം വിളിക്കുന്നപോലെ ബുദ്ധനെയും ശരണം വിളിച്ചിരുന്നു, ബുദ്ധ ആരാധന കേന്ദ്രങ്ങളിലെപ്പോലെ ശബരിമലയില്‍ ജാതിയും മതവും പ്രശ്നമല്ല, ബുദ്ധന്‍െറ പര്യായമായ ശാസ്താവ് എന്ന് അയ്യപ്പനും അറിയപ്പെടുന്നു. ഇത്തരം സാമ്യങ്ങളാവാം ശബരിമലയും ബുദ്ധക്ഷേത്രവും തമ്മില്‍ ബന്ധമുണ്ട് എന്ന വാദത്തിനു പിന്നില്‍. അതേസമയം, കേരളത്തില്‍ ജൈനക്ഷേത്രങ്ങളുണ്ടായിരുന്നു. തിരുവണ്ണൂര്‍ ശിവക്ഷേത്രമെല്ലാം ജൈനക്ഷേത്രമായിരുന്നുവെന്നതിന് തെളിവുണ്ട് -അദ്ദേഹം പറഞ്ഞു.
തീവ്ര ദേശീയതയാണോ ഫാഷിസം എന്ന ചോദ്യത്തിന് അങ്ങനെ ആയിക്കൂടെന്നില്ളെന്നും അല്ളെന്ന് പറയാനാവില്ളെന്നും എം.ജി.എസ് മറുപടി നല്‍കി.