എം.ജി.എം: സുഹ്റ മമ്പാട് പ്രസിഡന്‍റ്; ശമീമ സെക്രട്ടറി
text_fieldsസുഹ്റ മമ്പാട്, ശമീമ ഇസ്‌ലാഹിയ്യ
കോഴിക്കോട്: സ്ത്രീസമൂഹത്തിന്‍റെ സഞ്ചാരസ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും മതവിധികൾ ദുർവ്യാഖ്യാനംചെയ്തു തടയുന്ന പൗരോഹിത്യത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് കെ.എൻ.എം വനിത വിഭാഗമായ മുസ്‌ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് (എം.ജി.എം)സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
പള്ളിയിൽ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരസ്യമായി സംസാരിക്കുന്ന പണ്ഡിതർ ഇപ്പോഴും ഉണ്ടാകുന്നത് അപമാനമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
യോഗത്തിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സുഹ്റ മമ്പാട് (പ്രസി), ശമീമ ഇസ്‌ലാഹിയ്യ (ജന. സെക്ര), കെ.എം. റാബിയ (ട്രഷ), ആമിന അൻവാരിയ്യ, സഫിയ പാലത്ത്, മൈമൂന എടക്കര, റസിയ പുത്തൂർ, ഷാഹിന തെയ്യമ്പാട്ടിൽ, ആയിഷ അലി കിനാലൂർ, ഫാത്തിമ ഇഖ്ബാൽ (വൈസ് പ്രസി), സി.ടി. ഫാത്തിമ, നൂറുന്നിസ നജാത്തിയ്യ, എ.പി. ഷാഹിന, നബീല കുനിയിൽ, ശരീഫ സഈദ് തൃശൂർ, സുഹ്‌റ ഹബീബ്, സുരയ്യ ടീച്ചർ (ജോ. സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രതിനിധി സമ്മേളനത്തിൽ നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, അബ്ദുറഹ്മാൻ മദനി പാലത്ത്, സുഹ്‌റ മമ്പാട്, ശമീമ ഇസ്‍ലാഹിയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

